തൃശൂര്‍ പൂരത്തിനിടയില്‍ സ്വന്തം സിനിമയുടെ നോട്ടീസ് വിതരണം ചെയ്ത് സംവിധായകന്‍; വീഡിയോ

തൃശൂര് പൂരത്തിനിടയില് സ്വന്തം സിനിമയുടെ നോട്ടീസ് വിതരണം ചെയ്ത് സംവിധായകന്.
 | 
തൃശൂര്‍ പൂരത്തിനിടയില്‍ സ്വന്തം സിനിമയുടെ നോട്ടീസ് വിതരണം ചെയ്ത് സംവിധായകന്‍; വീഡിയോ

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടയില്‍ സ്വന്തം സിനിമയുടെ നോട്ടീസ് വിതരണം ചെയ്ത് സംവിധായകന്‍. ഒരൊന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിന്റെ നോട്ടീസ് സംവിധായകന്‍ ഷിബു ബാലന്‍ വിതരണം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ ഷിബു ബാലന്‍ 1984ല്‍ അപ്പുണ്ണി എന്ന ചിത്രം മുതല്‍ സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായിരുന്നു.

2017ലാണ് നഗരവാരിധി നടുവില്‍ ഞാന്‍ പുറത്തിറങ്ങിയത്. ശ്രീനിവാസന്‍ തിരക്കഥയെഴുതി മുഖ്യവേഷത്തിലെത്തിയ ചിത്രം സംഗീതയുടെ രണ്ടാം വരവു കൂടിയായിരുന്നു. ഒരൊന്നൊന്നര പ്രണയകഥയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നതും ഷിബു ബാലന്‍ തന്നെയാണ്.

വീഡിയോ കാണാം

ഷിബു ബാലൻ സർ… അങ്ങിനെ ആണ് വിളിച്ചിട്ടുള്ളത്.. എപ്പോഴും അങ്ങിനെ വിളിക്കണം എന്നുതോന്നിയ ഒരാൾ.. സ്നേഹവും ബഹുമാനവും പിടിച്ചുവാങ്ങാൻ പറ്റില്ലല്ലോ, അറിഞ്ഞു കൊടുക്കുന്നതല്ലേ… ആ ചുവന്ന ഷർട്ടിട്ട് നോട്ടീസ് കൊടുക്കുന്നില്ലേ അതാണ് 'ഒരൊന്നൊന്നര പ്രണയകഥ' എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ സംവിധായകൻ.. 1984 അപ്പുണ്ണി എന്ന സിനിമ മുതൽ സത്യൻ അന്തിക്കാട് സാറിന്റെ സഹസംവിധായകൻ.. മലയാള സിനിമയുടെ മാറിമറിഞ്ഞുവന്ന പലമുഖങ്ങളും അടുത്തറിഞ്ഞയാൾ… 'നാഗരവാരിധി നടുവിൽ ഞാൻ' എന്ന സിനിമയിലൂടെ സ്വന്തം സിനിമയുടെ ആവിഷ്കാരത്തിലൂടെ…. ഇപ്പോൾ ഒന്നൊന്നര പ്രണയകഥയിൽ എത്തി നിൽക്കുന്നു.. കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച 'ഒരൊന്നൊന്നര പ്രണയകഥ' എന്ന സ്വന്തം സിനിമയുടെ നോട്ടീസുമായി തൃശ്ശൂർ പൂരത്തിനിടയിലെ തിരക്കിൽ.. ഒരുപാടിഷ്ടം ഷിബു സർ!!

Posted by Binoy Nambala on Tuesday, May 14, 2019