അടി കപ്യാരേ കൂട്ടമണിയുടെ അവകാശം തട്ടിയെടുത്തു ? ഫ്രൈഡേ ഫിലിംസ് വീണ്ടും വിവാദത്തില്‍

അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്റെ തമിഴ് നിര്മാണാവകാശം തട്ടിയെടുത്തെന്ന് ഫ്രൈഡേ ഫിലിംസ് ഉടമകളായ വിജയ് ബാബുവിനും സാന്ദ്ര തോമസിനുമെതിരേ ആരോപണം. ചിത്രത്തിന്റെ സംവിധായകനായ ജോണ് വര്ഗീസ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. തന്നെ കബളിപ്പിച്ച് നിര്മാണക്കമ്പനി ഉടമകളായ ഇവര് ചിത്രത്തിന്റെ തമിഴ് നിര്മാണാവകാശം തട്ടിയെടുത്തെന്നാണ് ജോണ് വര്ഗീസ് പറയുന്നത്. വിഷയത്തില് പരാതി നല്കിയതായും സംവിധായകന് പറഞ്ഞു.
 | 

അടി കപ്യാരേ കൂട്ടമണിയുടെ അവകാശം തട്ടിയെടുത്തു ? ഫ്രൈഡേ ഫിലിംസ് വീണ്ടും വിവാദത്തില്‍

കൊച്ചി: അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്റെ തമിഴ് നിര്‍മാണാവകാശം തട്ടിയെടുത്തെന്ന് ഫ്രൈഡേ ഫിലിംസ് ഉടമകളായ വിജയ് ബാബുവിനും സാന്ദ്ര തോമസിനുമെതിരേ ആരോപണം. ചിത്രത്തിന്റെ സംവിധായകനായ ജോണ്‍ വര്‍ഗീസ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. തന്നെ കബളിപ്പിച്ച് നിര്‍മാണക്കമ്പനി ഉടമകളായ ഇവര്‍ ചിത്രത്തിന്റെ തമിഴ് നിര്‍മാണാവകാശം തട്ടിയെടുത്തെന്നാണ് ജോണ്‍ വര്‍ഗീസ് പറയുന്നത്. വിഷയത്തില്‍ പരാതി നല്‍കിയതായും സംവിധായകന്‍ പറഞ്ഞു.

ചിത്രം തമിഴില്‍ നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. തിരക്കഥ ഇഷ്ടമാതോടെ ഫ്രൈഡേ ഫിലിംസ് നിര്‍മാണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. തമിഴില്‍ ചിത്രം ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും കരാറില്‍ അക്കാര്യം സൂചിപ്പിക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കരാറില്‍ ഇത് ഉണ്ടായിരുന്നില്ല. ചേര്‍ക്കാന്‍ വിട്ടുപോയെന്നായിരുന്നു ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പറഞ്ഞത്. തമിഴില്‍ എടുക്കുന്നതില്‍ വിരോധമില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ചിത്രീകരണത്തിനിടയില്‍ മറ്റൊരു കരാറില്‍ ഇവര്‍ തന്നെക്കൊണ്ട് ഒപ്പിടുവിച്ചുവെന്നും ഷൂട്ടിംഗ് തിരക്കിനിടയില്‍ ഇത് എന്താണെന്ന് തനിക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും ജോണ്‍ വ്യക്തമാക്കി. തിരക്കഥയുടെ പൂര്‍ണ്ണമായുള്ള അവകാശം ഫ്രൈഡേ ഫിലിംസിന്റെ പേരിലാക്കുന്ന കരാറായിരുന്നു അതെന്ന് പിന്നീടാണ് മനസിലായത്.

മലയാളത്തില്‍ ചിത്രം പുറത്തിറങ്ങിയതിനു ശേഷം തമിഴില്‍ നിര്‍മിക്കാന്‍ മറ്റൊരു നിര്‍മാതാവ് തയ്യാറായി. ഇക്കാര്യത്തേക്കുറിച്ച് സംസാരിച്ചപ്പോളാണ് തിരക്കഥയുടെ അവകാശം ഫ്രൈഡേ ഫിലിംസിനാണെന്ന കാര്യം വ്യക്തമായത്. തമിഴിലും തങ്ങള്‍ നിര്‍മിച്ചോളാമെന്നായിരുന്നു ഉടമകള്‍ പറഞ്ഞത്. തുടര്‍ന്ന് താന്‍ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും ജോണ്‍ പറഞ്ഞു.

വിജയ് ബാബു മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സാന്ദ്രാ തോമസ് ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. എന്നാല്‍ ഈ ആരോപണം കെട്ടിച്ചമച്ചതാണെന്നും തര്‍ക്കത്തിലുള്ള സ്ഥലം തട്ടിയെടുക്കുന്നതിനായാണ് ഈ വ്യാജപരാതിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിജയ്ബാബു ആരോപിച്ചു.