ട്രോളുകളോട് ജിപി പ്രതികരിക്കുന്നു

ഫേസ്ബുക്കിലെ പ്രമുഖ ട്രോളന്മാർ ജിപി എന്ന ഗോവിന്ദ് പദ്മസൂര്യക്ക് പുറകയൊണ്. യുവ നടൻ നിവിൻ പോളിയുമായുള്ള ക്ലോസ് ഇനഫ് പോസ്റ്റുകളാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത്തരം പോസ്റ്റുകളെ കളിയാക്കി പുതിയ ട്രോൾ പോസ്റ്റുകളുണ്ടായി.
 | 
ട്രോളുകളോട് ജിപി പ്രതികരിക്കുന്നു

കൊച്ചി: ഫേസ്ബുക്കിലെ പ്രമുഖ ട്രോളന്മാർ ജിപി എന്ന ഗോവിന്ദ് പദ്മസൂര്യക്ക് പുറകയൊണ്. യുവ നടൻ നിവിൻ പോളിയുമായുള്ള ക്ലോസ് ഇനഫ് പോസ്റ്റുകളാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത്തരം പോസ്റ്റുകളെ കളിയാക്കി പുതിയ ട്രോൾ പോസ്റ്റുകളുണ്ടായി. ഇതെല്ലാം ഒന്നടങ്ങി വരുമ്പോഴായിരുന്നു ജിപിയുടെ ഇന്റർവ്യു ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ചത്. കൊച്ചു കുട്ടികൾക്ക് തന്നെ വലിയ ഇഷ്ടമാണെന്ന് ചില മാതാപിതാക്കൾ പറഞ്ഞു എന്ന ജിപിയുടെ തന്നെ കമന്റാണ് ഇപ്പോഴത്തെ ട്രോളുകൾക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ചളി, ട്രോൾ പോസ്റ്റുകൾ ഇറങ്ങിയതും ജിപിയെക്കുറിച്ചാണ്. ജിപി തന്നെക്കുറിച്ചുള്ള ട്രോളുകളെക്കുറിച്ച് പ്രതികരിക്കുന്നു.

ചളിയൻമാരുടേയും ട്രോളന്മാരുടേയും പ്രധാന സബജക്ട് ജിപിയാണല്ലോ?

ശരിയാണ് (ചിരിക്കുന്നു) ഞാനും കാണാറുണ്ട്. രസകരമാണ് പല പോസ്റ്റുകളും. നിർദോഷമായ ഫലിതങ്ങളായിട്ടാണ് ഞാനതിനെ കാണാറുള്ളത്. ഐസിയുവിലും ട്രോൾ മലയാളത്തിലും വരുന്ന പല പോസ്റ്റുകളും സുഹൃത്തുക്കളാണ് എനിക്ക് കാണിച്ചു തരാറുള്ളത്. ഇഷ്ടപ്പെടുന്നവ ഞാനും ഷെയർ ചെയ്യാറുണ്ട്. സുഹൃത്തുക്കൾ തമ്മിൽ കളിയാക്കാറില്ലേ അതുപോലെയൊക്കെയേ ഉള്ളു പലതും. ഇപ്പോ പ്രോഗ്രാമിലാണെങ്കിൽ പ്രസന്ന മാസ്റ്ററും പേളിയുമൊക്കെ നന്നായി കളിയാക്കും. എത്രയും ആളുകൾ കാണുന്ന പരിപാടിയാണ്. അവർ രണ്ടു പേരും കണ്ടസ്റ്റന്റുകളും ചേർന്ന് കളിയാക്കുന്ന ദിവസങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ വളരെ പോസറ്റീവ് ആയി മാത്രം കാണാനാണ്് ഞാനിഷ്ടപ്പെടുന്നത്.

ഐസിയു, ട്രോൾ മലയാളം ഗ്രൂപ്പുകളെക്കുറിച്ച്

വളരെ രസകരമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ആളുകളാണ് അവിടെയുള്ളത്. അങ്ങേയറ്റം ക്രിയേറ്റീവുമാണ്. ഓഡിയൻസ് പാർട്ടിസിപ്പേഷനാണ് അതിന്റെ പ്രധാന മെറിറ്റ്. ആയിരക്കണക്കിന് ആളുകളുള്ളതിനാൽ കണ്ടന്റിനും തമാശകൾക്കും ഒരു സാച്യുറേഷൻ പോയിന്റ് ഉണ്ടാവില്ല. അതു തന്നെയല്ല, ന്യൂസ് പലതും അറിയുന്നത് തന്നെ ഐസിയുവിലെ പോസ്റ്റുകൾ കണ്ടിട്ടാണ്.

നിവിൻ പോളിയുമായുള്ള സാദൃശ്യത്തേക്കുറിച്ച്

നിവിനേയും എന്നെയും വെച്ചിട്ട് കുറേ പോസ്റ്റുകൾ വന്നിരുന്നല്ലോ. പ്രേമത്തിലെ മലരേ എന്ന പാട്ട് ടീവിയിൽ കണ്ട ഒരു മൂന്നുവയസ്സുകാരൻ കുട്ടിയുടെ അമ്മ എനിക്ക് ഫേസ്്ബുക്കിൽ മെസേജ് ചെയ്തിരുന്നു. അവരുടെ കുട്ടി നിവിനെ കണ്ടപ്പോൾ ജീപിയാണ് എന്ന് പറഞ്ഞത്രേ. അവനോട് തിരുത്തി പറഞ്ഞിട്ടും കുട്ടി അംഗീകരിക്കാൻ തയ്യാറായില്ല. അത് ജിപി ചേട്ടൻ തന്നെയാണ്, പേളി ചേച്ചീക്ക് പകരം വേറേ ഏതോ പെണ്ണാണെന്നും മൂന്നു വയസ്സുകാരൻ പറഞ്ഞുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കൊച്ചുകുട്ടികൾ നമ്മളെ ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യം ഏതൊരു കലാകാരനെപ്പോലെ എന്നേയും എക്‌സൈറ്റഡ് ആക്കി. ആ സന്തോഷത്തിൽ ഒരു കുസൃതി രൂപത്തിലാണ് ഞാനാ മെസേജ് ഷെയർ ചെയ്തത്. ഞാനതിൽ നിവിനെ ടാഗ് ചെയ്തിരുന്നു. നിവിൻ അത് റൈറ്റ് സ്പിരിറ്റിൽ എടുക്കുമെന്ന് ഉറപ്പുണ്ട്.

എന്നാൽ മറ്റു ചിലർ അതിനെ നെഗറ്റീവായി ഉപയോഗിക്കാൻ തുടങ്ങി. ഞാൻ നിവിൻ ആകാൻ ശ്രമിക്കുകയാണ് എന്നുവരെയുള്ള തെറ്റിദ്ധാരണ ഉണ്ടായി. എനിക്ക് വേറെ ഒരാൾ ആകാൻ താല്പര്യമില്ല. ഞാനെന്ന രീതിയിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ജിപി എന്ന വ്യക്തി യൂണിക്കാണ്, നിവിൻ എന്ന വ്യക്തിയും യൂണിക്കാണ്.

ഇക്കാര്യം എപ്പോഴെങ്കിലും നിവിനോട് പങ്കുവെച്ചോ?

ഇല്ല. നേരിട്ട് വിളിച്ച് കാര്യമായി ഡിസ്‌കസ് ചെയ്യേണ്ട ഒരു വിഷയമായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഇത്തരം ട്രോളുകൾ സാധാരണമാണ്. ഇത് എന്നെയോ നിവിനെയോ ബാധിക്കുമെന്ന് തോന്നുന്നില്ല. നിവിൻ വളരെ സ്‌നേഹവും ബഹുമാനവും തോന്നിയിട്ടുള്ള നടനാണ്. സ്വന്തം ശൈലിയിൽ സ്‌പേസ് ഉണ്ടാക്കിയിട്ടുള്ള നിവിന് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയും.