ഫഹദിന്റെ ‘ഹരം’: ടീസർ പുറത്തിറങ്ങി

ഫഹദ് ഫാസിൽ നായകനാകുന്ന ഹരത്തിന്റെ ടീസർ എത്തി. ഗ്രാമീണ പശ്ചാത്തലത്തിലെ ഒരു പ്രണയകഥ പറയുന്ന ചിത്രത്തിൽ മാറാത്തി നടി രാജശ്രീ ദേശ്പാണ്ഡേയാണ് നായിക.
 | 
ഫഹദിന്റെ ‘ഹരം’: ടീസർ പുറത്തിറങ്ങി

 

കൊച്ചി: ഫഹദ് ഫാസിൽ നായകനാകുന്ന ഹരത്തിന്റെ ടീസർ എത്തി. ഗ്രാമീണ പശ്ചാത്തലത്തിലെ ഒരു പ്രണയകഥ പറയുന്ന ചിത്രത്തിൽ മാറാത്തി നടി രാജശ്രീ ദേശ്പാണ്ഡേയാണ് നായിക. വിനോദ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഹരത്തിൽ രാധിക ആപ്‌തേ, മധുപാൽ, സാഗരിക ശ്രീകുമാർ തുടങ്ങിവരാണ് മറ്റ് കഥാപാത്രങ്ങൾ. സതീഷ് കുറുപ്പാണ് ക്യാമറ കൈക്കാര്യം ചെയ്യുന്നത്. ഒ.ഡി.ഡി ഇംപ്രെഷന്റെയും ബിഗ് ലീഫിന്റെയും ബാനറിൽ പി.സുകുമാറും സജി സാമുവലുമാണ് ചിത്രം നിർമ്മിക്കുന്നത്.