ഇന്ദ്രജിത്ത് തിയേറ്ററുടമയാകുന്നു

കൊച്ചി: വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മികവ് പുലർത്തുന്ന ഇന്ദ്രജിത്ത് തന്റെ പുതിയ ചിത്രത്തിൽ തിയേറ്ററുടമയാകുന്നു. നവാഗതനായ വിഷ്ണു വിജയൻ സംവിധാനം ചെയ്യുന്ന ‘അടൂരും തോപ്പിലുമല്ലാത്ത ഭാസി’ എന്ന ചിത്രത്തിലാണ് ഇന്ദ്രൻ തിയേറ്ററുടമയാകുന്നത്. പ്രണയവും അതേ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും നർമ്മത്തിൽ കലർത്തി അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീജിത്ത് രവി പ്രധാന വേഷത്തിലെത്തുന്നു. നാട്ടിൻ പുറത്തുകാരനായ തിയേറ്റർ ഉടമസ്ഥനാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഭാസി. തിയേറ്റർ ഓപ്പറേറ്ററുടെ വേഷത്തിലാണ് ശ്രീജിത്ത് രവി എത്തുന്നത്. തിയേറ്റർ നടത്തിപ്പിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതും പിന്നീടത്
 | 

ഇന്ദ്രജിത്ത് തിയേറ്ററുടമയാകുന്നു
കൊച്ചി: വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മികവ് പുലർത്തുന്ന ഇന്ദ്രജിത്ത് തന്റെ പുതിയ ചിത്രത്തിൽ തിയേറ്ററുടമയാകുന്നു. നവാഗതനായ വിഷ്ണു വിജയൻ സംവിധാനം ചെയ്യുന്ന ‘അടൂരും തോപ്പിലുമല്ലാത്ത ഭാസി’ എന്ന ചിത്രത്തിലാണ് ഇന്ദ്രൻ തിയേറ്ററുടമയാകുന്നത്. പ്രണയവും അതേ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും നർമ്മത്തിൽ കലർത്തി അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീജിത്ത് രവി പ്രധാന വേഷത്തിലെത്തുന്നു.

നാട്ടിൻ പുറത്തുകാരനായ തിയേറ്റർ ഉടമസ്ഥനാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഭാസി. തിയേറ്റർ ഓപ്പറേറ്ററുടെ വേഷത്തിലാണ് ശ്രീജിത്ത് രവി എത്തുന്നത്. തിയേറ്റർ നടത്തിപ്പിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതും പിന്നീടത് വലുതാകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് തിരക്കഥാകൃത്ത് ജയരാജ് മിത്ര പഴയന്നൂർ പറഞ്ഞു. വി.കെ. ശ്രീരാമൻ, സോന നായർ, മറിമായം ഫെയിം ശ്രീകുമാർ, സഞ്ചു ശ്രീകുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രിന്ദ അഷാബും രചന നാരായണൻകുട്ടിയുമാണ് നായികമാർ.