ഇതിഹാസയിലെ ആദ്യ ഗാനം

ഒരു സുപ്രഭാതത്തിൽ ആണ് പെണ്ണും പെണ്ണ് ആണുമാകുന്ന വ്യത്യസ്ത കഥ പറയുന്ന ചിത്രം ഇതിഹാസയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജീവിതം മായപമ്പരം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ ഏകദേശ സ്വഭാവം കാണിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ദീപക് ദേവാണ്.
 | 

ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധേയയായ അനുശ്രീയാണ് ആണായിപോകുന്ന പെണ്ണിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ പെണ്ണായി പോകുന്ന ആണിനേയും അവതരിപ്പിക്കുന്നു. ബിനു എസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനീഷ് ലീ അശോക് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത് അനിൽ നാരായണനാണ്. അനുശ്രീയും, ഷൈൻ ടോം ചാക്കോയേയും കൂടാതെ പി ശ്രീകുമാർ, ബാലു വർഗീസ്, ജോയി മാത്യു, സുനിൽ സുഗത, സ്വപ്ന, ദിവ്യ പ്രഭ, പ്രതീപ് കോട്ടയം, നോബി, ബിനു അടിമാലി, അരുൺ സോൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആർക്ക് മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.