ഇതിഹാസയിലെ പ്രണയ ഗാനം

എന്നിൽ നീ നിന്നിൽ ഞാൻ എന്ന് തുടങ്ങുന്ന ഇതിഹാസയിലെ പ്രണയഗാനം പുറത്തിറങ്ങി. ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങൾ ചിത്രത്തിന്റെ പൊതു സ്വഭാവത്തെയാണ് കാണിച്ചിരുന്നതെങ്കിൽ, എന്നിൽ നീ നിന്നിൽ ഞാൻ എന്ന ഗാനം ചിത്രത്തിലെ പ്രണയത്തെ ഇതിവൃത്തമാക്കിയുള്ളതാണ്.
 | 

എന്നിൽ നീ നിന്നിൽ ഞാൻ എന്ന് തുടങ്ങുന്ന ഇതിഹാസയിലെ പ്രണയഗാനം പുറത്തിറങ്ങി. ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങൾ ചിത്രത്തിന്റെ പൊതു സ്വഭാവത്തെയാണ് കാണിച്ചിരുന്നതെങ്കിൽ, എന്നിൽ നീ നിന്നിൽ ഞാൻ എന്ന ഗാനം ചിത്രത്തിലെ പ്രണയത്തെ ഇതിവൃത്തമാക്കിയുള്ളതാണ്. ഹരിനാരായണന്റെ വരികൾക്ക് ദീപക് ദേവ് ഈണം പകർന്നിരിക്കുന്നു. നജീം അർഷാദും, ഗായത്രി സുരേഷും, ദീപക് ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നർമ്മത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് ഇതിഹാസ. ആണ് പെണ്ണും പെണ്ണ് ആണും ആയി മാറുന്നതും തുടന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതവൃത്തം. ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധേയയായ അനുശ്രീയാണ് ആണായിപോകുന്ന പെണ്ണിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ പെണ്ണായി പോകുന്ന ആണിനേയും അവതരിപ്പിക്കുന്നു.

നവാഗതനായ ബിനു എസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനീഷ് ലീ അശോക് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത് അനിൽ നാരായണനാണ്. അനുശ്രീയും, ഷൈൻ ടോം ചാക്കോയേയും കൂടാതെ പി ശ്രീകുമാർ, ബാലു വർഗീസ്, ജോയി മാത്യു, സുനിൽ സുഗത, സ്വപ്ന, ദിവ്യ പ്രഭ, പ്രതീപ് കോട്ടയം, നോബി, ബിനു അടിമാലി, അരുൺ സോൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആർക്ക് മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.