ഇയോബിന്റെ പുസ്തകത്തിലെ ആദ്യ ഗാനം

വ്യത്യസ്തത കൊണ്ടും കഥാപാത്രങ്ങളുടെ സ്റ്റൈലൻ അപ്പിയറൻസുകൊണ്ടും എക്കാലവും നമ്മെ അമ്പരപ്പിച്ചിട്ടുള്ള സംവിധായകനാണ് അമൽ നീരദ്. അമലിന്റെ ഏറ്റവും പുതിയ ചിത്രം ഇയോബിന്റെ പുസ്തകത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. രാവേ എന്ന് തുടങ്ങുന്ന പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നേഹാ നായരാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾ ഹരിചരണും നേഹയും ചേർന്ന് പാടിയിരിക്കുന്നു.
 | 

വ്യത്യസ്തത കൊണ്ടും കഥാപാത്രങ്ങളുടെ സ്‌റ്റൈലൻ അപ്പിയറൻസുകൊണ്ടും എക്കാലവും നമ്മെ അമ്പരപ്പിച്ചിട്ടുള്ള സംവിധായകനാണ് അമൽ നീരദ്. അമലിന്റെ ഏറ്റവും പുതിയ ചിത്രം ഇയോബിന്റെ പുസ്തകത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. രാവേ എന്ന് തുടങ്ങുന്ന പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നേഹാ നായരാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾ ഹരിചരണും നേഹയും ചേർന്ന് പാടിയിരിക്കുന്നു.

ഗോപൻ ചിദംബരവും ശ്യാം പുഷ്‌കരനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫഹദ് ഫാസിൽ, ഇഷ ഷർവാണി, ലാൽ, ജയസൂര്യ, പത്മപ്രിയ, ലെന, വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ്, ടി.ജി.രവി, ശ്രീജിത്ത് രവി, ഷെബിൻ ബെൻസൺ, സരിത കുക്കു, നിബീഷ് ബെൻസൺ എന്നിവരാണ് ചിത്രത്തിൽ അഭിനിയിക്കുന്നത്. അമൻ നീരദും ഫഹദ് ഫാസിലും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടർ തിയേറ്ററുകളിലെത്തും.