കല്യാണിസത്തിലെ പ്രൊമോ ഗാനം

കല്യാണിസം എന്ന ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. പ്രശസ്ത സംഗീതസംവിധായകൻ ജാസി ഗിഫ്റ്റ് പാടിയ കാറ്റും മഴയും എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ബിനു ശ്രീകോട്ടൂരിന്റെ വരികൾക്ക് രാജേഷ് മോഹൻ ഈണം പകർന്നിരിക്കുന്നു.
 | 

ഭർത്താവിന്റെ കൂടെ ഗൾഫിലെത്തുന്ന കല്യാണിയുടെ ജീവിതം പറയുന്ന ചിത്രമാണ് കല്യാണിസം. ബിസിനസുകൾ തകർന്ന് ജയിലാകുന്ന അയാളെ മോചിപ്പിക്കുക കുടുംബം മുന്നോട്ട് കൊണ്ടുപോകുക തുടങ്ങിയ പ്രതിസന്ധികളെ കല്യാണി അതിജീവിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ അനുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് ഗൾഫിലാണ്.

കല്യാണിയായി അനന്യയും ഭർത്താവായി കൈലാഷുമെത്തുന്നു. ഇവരെ കൂടാതെ മുകേഷ്, സ്ഫടികം ജോർജ്, കൊച്ചു പ്രേമൻ ആൽബർട്ട് അലക്‌സ്, സതീഷ് മേനോൻ, അനിൽ ഇബ്രാഹിം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫോർ ഫിലിംസിന്റെ ബാനറിൽ അഭിലാഷ് മല്യ, പ്രജീഷ്, ജയസേനൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന കല്യാണിസം ഉടൻ തീയേറ്ററിലെത്തും.