കസിൻസിൽ കമാലിനി മുഖർജിയുടെ ഐറ്റം ഡാൻസ്

മലായാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും അധികം പണം മുടക്കി നിർമ്മിക്കുന്ന ഗാനരംഗത്തിലൊന്ന് എന്ന് പേരിൽ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന കസിൻസ്. 80 ലക്ഷം രൂപമുടക്കി 600 നർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് പൂർത്തിയാക്കുന്ന ഗാനം വലിയ വാർത്തകളാണ് സൃഷ്ടച്ചത്. കസിൻസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ തെന്നിന്ത്യൻ താരം കമാലിനി മുഖർജിയുടെ ഐറ്റം ഡാൻസിന്റെ പേരിലാണത്.
 | 

നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലൂടെ നമുക്ക് പരിചിതയായ നടിയാണ് കമാലിനി. ചിത്രത്തിലെ കമാലിനിയുടെ ഐറ്റം ഡാൻസിന്റെ വിവരം തിരക്കഥാകൃത്ത് സേതുവാണ് പുറത്ത് വിട്ടത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് തന്നെയാണ് ഡാൻസ് എത്തുന്നതെന്നും ഒരു ഉത്സവ ആഘോഷമായിട്ടാണ് ഡാൻസ് എന്നും സേതു പറഞ്ഞു. കാമാലിനിയെ കൂടാതെ 40 ഡാൻസുകരും പാട്ടിലുണ്ടാകും. എം ജയചന്ദ്രൻ ഈണം പകരുന്ന പാട്ട് പാടുന്നത് സിത്താരയാണ്.

പോക്കിരി രാജ, സീനിയേഴ്‌സ്, മല്ലു സിങ്, സൗണ്ട് തോമ, വിശുദ്ധൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിറ്റ് സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രമാണ് കസിൻസ്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, വേദിക, നെടുമുടിവേണു, കലാഭവൻ ഷാജോൺ, പ്രദീപ് റാവത്ത്, സുരാജ് വെഞ്ഞാറമൂട്, ജിജോ ജോർജ്, ജോജു തുടങ്ങിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ബംഗളൂരു, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കുന്ന മാസ് മസാല ചിത്രം ക്രിസ്മസ് ചിത്രമായി തീയേറ്ററുകളിലെത്തും.