കാരണവരിലെ മധുരിക്കും ഓർമ്മകളേ

പ്രശസ്ത നടൻ മുകേഷിന്റെ സഹോദരീ പുത്രൻ ദിവ്യദർശൻ നായകനാക്കി കാളിദാസ ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രമാണ് കാരണവർ. കരണവർ എന്ന ചിത്രത്തിൽ മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് ഗാനങ്ങളിൽ ഒന്നായ മധുരിക്കും ഓർമ്മകളേ പുനരവതരിപ്പിച്ചിരിക്കുന്നു.
 | 

പ്രശസ്ത നടൻ മുകേഷിന്റെ സഹോദരീ പുത്രൻ ദിവ്യദർശൻ നായകനാക്കി കാളിദാസ ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രമാണ് കാരണവർ. കരണവർ എന്ന ചിത്രത്തിൽ മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് ഗാനങ്ങളിൽ ഒന്നായ മധുരിക്കും ഓർമ്മകളേ പുനരവതരിപ്പിച്ചിരിക്കുന്നു. ഔസേപ്പച്ചന്റെ മധുരിക്കും ഓർമ്മകൾക്ക്  ഈണം നൽകിയിരിക്കുന്നത്. ഗാനം വീണ്ടും ആലപിച്ചിരിക്കുന്നത് നജീം അർഷാദും ഓൻവിയുടെ ചെറുമകൾ അപർണ്ണ രാജീവും ചേർന്നാണ്.

എട്ടാം വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ഒരു കുട്ടി കുടുംബത്തിലെ കാരണവരാകുന്നതും പ്രായത്തിൽ കവിഞ്ഞ പക്വതയോടെ അവൻ കാര്യങ്ങൾ തീരുമാനിക്കുന്നതാണ് കഥാ പശ്ചാത്തലം. അച്ഛൻ മരിച്ച അന്നുതന്നെ സഹോദരൻ നാടുവിടുന്നതോടെയാണ് അവൻ കുടുംബത്തിന്റെ കാരണവർ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.

അച്ഛന്റെ സുഹൃത്തുക്കളാണ് പിന്നീട് അവന്റെ കൂട്ടുകാർ. മുരിക്കുംതറ എന്ന ഗ്രാമത്തിലെ സംഭവങ്ങൾ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് കാരണവർ എന്ന ചിത്രത്തിലൂടെ. ജഹാംഗീർ ഷംസുവാണ് സംവിധാനം. വി.പി ഹേമന്തിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ദിവ്യ ദർശനെ കൂടാതെ മുകേഷ്. അമ്മ വിജയകുമാരി, ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി, ശങ്കർ, കൽപ്പന, കലാരഞ്ജിനി, കലാഭവൻ മണി, കലാഭവൻ ഷാജോൺ,ടിനി ടോം, അനീഷ്, സുനിൽ സുഗത, കലിംഗ ശശി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കാളിദാസ ഇന്റർനാഷണലിന്റെ ബാനറിൽ മുകേഷിന്റെ സഹോദരി സന്ധ്യ രാജേന്ദ്രൻ നിർമ്മിക്കുന്ന ചിത്രം 28-ന് തീയേറ്ററിലെത്തും.