ദിലീപ് മഞ്ജു വിവാഹമോചനം: ഒന്നും പറയുന്നില്ല; അതിന് സമയമായിട്ടില്ലെന്ന് കാവ്യ

ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹമോചനം സംബന്ധിച്ച് തനിക്കെതിരെ പ്രചരിച്ച ഗോസിപ്പ് തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് കാവ്യ മാധവൻ. ഇതേക്കുറിച്ച് എന്തെങ്കിലും പറയാൻ സമയമായിട്ടില്ലെന്നും അവർ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ദിലീപ് മഞ്ജു വിവാഹമോചനത്തിന് താനാണോ കാരണമെന്നും കാവ്യ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.
 | 

ദിലീപ് മഞ്ജു വിവാഹമോചനം: ഒന്നും പറയുന്നില്ല; അതിന് സമയമായിട്ടില്ലെന്ന് കാവ്യ
കൊച്ചി:

വെള്ളരിപ്രാവിന് ശേഷം ദിലീപിനെയും തന്നെയും വച്ച് സിനിമയെടുക്കാൻ ആഗ്രഹിച്ച് കൊണ്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ദിലീപിന്റെ നായികയായി നല്ലൊരു സിനിമ വന്നാൽ ഇനിയും അഭിനയിക്കുമെന്നും കാവ്യ പറഞ്ഞു.

ദിലീപ് മഞ്ജു വിവാഹമോചനം: ഒന്നും പറയുന്നില്ല; അതിന് സമയമായിട്ടില്ലെന്ന് കാവ്യ

കല്യാണമാണ് പെണ്ണിന്റെ ജീവിതത്തിലെ അവസാന അത്താണിയെന്ന് താൻ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ കരുതുന്നില്ലെന്നും കാവ്യ പറഞ്ഞു. ”ഒറ്റയ്ക്കാവുമ്പോൾ ഒരു തുണയുണ്ടായിരുന്നെങ്കിൽ എന്നാരും ആഗ്രഹിക്കും. എന്നിട്ട് കല്യാണം കഴിഞ്ഞ നാലാം ദിവസം തോന്നും വേണ്ടായിരുന്നുവെന്ന്. ഇത് എനിക്ക് മാത്രം തോന്നുന്നതാണോ എന്ന് സംശയിച്ച് ഞാൻ കല്യാണം കഴിച്ച ഒരുപാട് പേരോട് ചോദിച്ചു. എങ്ങനെയുണ്ട് ജീവിതമൊക്കെയെന്ന്. ഒരു അഡ്ജസ്റ്റ്‌മെന്റിൽ ഇങ്ങനെ പോകുന്നു എന്നാണ് മിക്കവരുടെയും മറുപടി” കാവ്യ പറയുന്നു.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും താമസിക്കുന്നതുമൊക്കെ പുതിയ പെൺകുട്ടികളുടെ സ്വാതന്ത്ര്യ ബോധത്തെയാണ് കാണിക്കുന്നത്. അവരെല്ലാം ആരുടെയും തുണയില്ലാതെ ജീവിക്കാൻ കഴിവുള്ളവരാണ്. എന്നാൽ തനിക്ക് എന്തിനും ഏതിനും അച്ഛന്റെയും അമ്മയുടെയും സഹായം വേണമെന്നും കാവ്യ പറഞ്ഞു.