സിനിമയോടൊപ്പം, അവനൊപ്പം ഹാഷ്ടാഗുകളുമായി രാമലീലയെ പിന്തുണച്ച് ലാല്‍ജോസ്

ദിലീപ് ചിത്രം രാമലീല നാളെ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തെ പിന്തുണച്ച് സംവിധായകന് ലാല് ജോസ്. ഫേസ്ബുക്കില് ഷെയര് ചെയത ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം സിനിമയോടൊപ്പം, അവനൊപ്പം എന്നീ ഹാഷ്ടാഗുകളും നല്കിയിട്ടുണ്ട്. നേരത്തേയും ദിലീപിനെ പിന്തുണച്ച് ലാല് ജോസ് സോഷ്യല് മീഡിയയില് എത്തിയിരുന്നു.
 | 

സിനിമയോടൊപ്പം, അവനൊപ്പം ഹാഷ്ടാഗുകളുമായി രാമലീലയെ പിന്തുണച്ച് ലാല്‍ജോസ്

ദിലീപ് ചിത്രം രാമലീല നാളെ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തെ പിന്തുണച്ച് സംവിധായകന്‍ ലാല്‍ ജോസ്. ഫേസ്ബുക്കില്‍ ഷെയര്‍ ചെയത ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം സിനിമയോടൊപ്പം, അവനൊപ്പം എന്നീ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. നേരത്തേയും ദിലീപിനെ പിന്തുണച്ച് ലാല്‍ ജോസ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായ ചിത്രങ്ങളിലൊന്നാണ് രാമലീല. രണ്ട് തവണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ചിത്രം കാണുന്നതു സംബന്ധിച്ച് സോഷ്യല്‍ മീഡിയ തന്നെ രണ്ട് അഭിപ്രായമാണ് പങ്കുവെക്കുന്നത്. സിനിമാ പ്രവര്‍ത്തകര്‍ പോലും ചിത്രത്തിനെതിരെ പരോക്ഷമായി രംഗത്തെത്തിയിരുന്നു.

മഞ്ജു വാര്യര്‍, ആഷിഖ് അബു, ജോയ് മാത്യു എന്നിവര്‍ ചിത്രത്തിന് അനുകൂലമായാണ് അഭിപ്രായ പ്രകടനം നടത്തിയത്. സിനിമയെന്നത് ഒരാളല്ല, ഒരുപാട് പേരാണെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.