27 രാജ്യങ്ങളും 24,000 കിലോമീറ്ററും പിന്നിട്ട് ലാൽ ജോസ് ലണ്ടനിൽ

27 രാജ്യങ്ങൾ, വ്യക്തതയില്ലാത്ത ഭൂപ്രദേശങ്ങൾ, അസാധാരണമായ കാലവസ്ഥ, 24,000 കിലോമീറ്റർ.. ഇതെല്ലാം പിന്നിട്ട് ലാൽ ജോസും സുരേഷ് ജോസഫും തങ്ങളുടെ ദൗത്യം പൂർത്തിയാക്കി. കൊച്ചിയിൽ നിന്ന് 75 ദിവസങ്ങൾ നീണ്ട റെക്കോർഡ് ഡ്രൈവ് ഒടുവിൽ ലണ്ടനിലെത്തി. ലാൽജോസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഭിപ്രായവ്യത്യാസങ്ങളും ബൈജു.എൻ.നായരുടെ പിണങ്ങിപ്പിരിയലുമുണ്ടായെങ്കിലും ലാൽ ജോസും സുരേഷ് ജോസഫും കാറിൽ യാത്ര തുടരുകയായിരുന്നു.
 | 

‘കെ.എൽ 29 സി 2131 എന്ന കാർ ഞങ്ങളെ ഒരിക്കലും തളർത്തിയില്ല. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഒരു കാർ ആദ്യമായി കൊച്ചിയിൽ നിന്ന് ലണ്ടനിലെത്തി’ ലാൽ ജോസ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.

24,000 കിലോമീറ്റർ പിന്നിട്ട സാഹസിക യാത്ര ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലൂടെയാണ് കടന്നുപോയത്. ഫോർഡ് എൻഡേവർ 2010 ഓട്ടോമാറ്റിക് കാറിലായിരുന്നു സംഘത്തിന്റെ യാത്ര. കൊച്ചിയിൽ നിന്ന് ബാംഗളൂരു, ഹൈദരാബാദ്, നാഗ്പൂർ, ഖോരക്പൂർ വഴി നേപ്പാൾ കടന്ന് ടിബറ്റിലെത്തി. തുടർന്ന് ചൈന, കസാഖിസ്ഥാൻ, റഷ്യ, ഫിൻലാൻഡ്, പോളണ്ട്, ഓസ്ട്രിയ, ഹംഗറി, ഇറ്റലി, ജർമ്മനി, ഡെൻമാർക്ക്, സ്വീഡൻ, ബൽജിയം, ഫ്രാൻസ്, അയർലൻഡ് കടന്നാണ് സംഘം ലണ്ടനിലെത്തിയത്. ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികം, കേരളാ ടൂറിസം എന്നീ സന്ദേശങ്ങളുമായായിരുന്നു യാത്ര.