ലാലിസം ബാൻഡ് പിരിച്ച് വിട്ടു

ആദ്യ ഷോയിൽ തന്നെ സ്വരം നന്നായില്ലെന്ന് ബോധ്യമായതോടെ മോഹൻ ലാലിന്റെ കൊട്ടിഘോഷിച്ച് തുടങ്ങിയ മ്യൂസിക് ബാൻഡ് പിരിച്ചു വിട്ടു. സംസ്ഥാന സർക്കാരിൽ നിന്ന് ഒരു കോടി 60 ലക്ഷം രൂപ പ്രതിഫലം വാങ്ങിയായിരുന്നു ബാൻഡിന്റെ അരങ്ങേറ്റം. തിരുവനന്തപുരം നാഷണൽ ഗെയിംസ് ഉദ്ഘാടന വേദിയിൽ ബാൻഡ് സംഗീത പരിപാടി അവതരിപ്പിച്ചെങ്കിലും വ്യാപകമായ വിമർശനമാണ് ഏറ്റുവാങ്ങിയത്. സംഗീത സംവിധായകൻ രതീഷ് വേഗയായിരുന്ന ബാൻഡിന്റെ കോർഡിനേറ്റർ. മോഹൻലാലിന് പുറമെ ഹരിഹരൻ, അൽക്ക തുടങ്ങിയ ഗായകരും ബാൻഡിന്റെ ഭാഗമാണ്. ആദ്യ ഷോയിൽ തന്നെ റെക്കോർഡ് ചെയ്ത് പാട്ടിനൊപ്പം ചുണ്ടനക്കി കാണികളെ കബളിപ്പിക്കാനായിരുന്ന ബാൻഡിന്റെ ശ്രമം.
 | 

ലാലിസം ബാൻഡ് പിരിച്ച് വിട്ടു
തിരുവനന്തപുരം: ആദ്യ ഷോയിൽ തന്നെ സ്വരം നന്നായില്ലെന്ന് ബോധ്യമായതോടെ മോഹൻ ലാലിന്റെ കൊട്ടിഘോഷിച്ച് തുടങ്ങിയ മ്യൂസിക് ബാൻഡ് പിരിച്ചു വിട്ടു. സംസ്ഥാന സർക്കാരിൽ നിന്ന് ഒരു കോടി 60 ലക്ഷം രൂപ പ്രതിഫലം വാങ്ങിയായിരുന്നു ബാൻഡിന്റെ അരങ്ങേറ്റം. നാഷണൽ ഗെയിംസ് ഉദ്ഘാടന വേദിയിൽ ബാൻഡ് സംഗീത പരിപാടി അവതരിപ്പിച്ചെങ്കിലും വ്യാപകമായ വിമർശനമാണ് ഏറ്റുവാങ്ങിയത്. സംഗീത സംവിധായകൻ രതീഷ് വേഗയായിരുന്ന ബാൻഡിന്റെ കോർഡിനേറ്റർ. മോഹൻലാലിന് പുറമെ ഹരിഹരൻ, അൽക്ക തുടങ്ങിയ ഗായകരും ബാൻഡിന്റെ ഭാഗമാണ്. ആദ്യ ഷോയിൽ തന്നെ റെക്കോർഡ് ചെയ്ത് പാട്ടിനൊപ്പം ചുണ്ടനക്കി കാണികളെ കബളിപ്പിക്കാനായിരുന്നു ബാൻഡിന്റെ ശ്രമം.

ഇത് പലഘട്ടങ്ങളിലും പാളി. മോഹൻലാൽ തന്നെ പാടാൻ വേദിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ മൈക്ക് എത്തും മുൻപേ റെക്കോർഡ് ചെയ്ത പാട്ട് തുടങ്ങിയതോടെ ഗ്യാലറി കൂവി വിളിച്ചു. മോഹൻലാൽ ചുണ്ട് അനക്കി തുടങ്ങിയപ്പോൾ റെക്കോർഡ് മ്യൂസിക് ഓഫാക്കുകയും ചെയ്തു. ഇതോടെ ലിപ് സിങ്കിങിന്റെ കള്ളി വെളിച്ചതായി. ഉദ്ഘാടന ചടങ്ങ് ലൈവ് ടെലികാസ്റ്റ് ചെയ്ത് ദൂരദർശൻ സ്‌റ്റേജിലെ പ്രകടനങ്ങളുടെ ക്ലോസ് അപ്പ് ദൃശ്യങ്ങൾ പ്രേക്ഷകരിലെത്തിച്ചത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി.

ലാലിസം ബാൻഡ് പിരിച്ച് വിട്ടു
പാട്ട് തുടങ്ങുന്ന സമയത്ത് ലോങ് ഷോട്ടുകൾ ഉപയോഗിക്കണമെന്ന അപേക്ഷ ക്യാമറമാൻമാർ പാലിക്കാതിരുന്നതാണ് വിനയായത്. മറ്റ് ഗായകരുടെ കാര്യത്തിലും വേദിയിൽ പാട്ടല്ല, ചുണ്ടനക്കം മാത്രമാണെന്ന് കാണികൾക്ക് മനസിലായതോടെ വൻ പ്രതിഫലം കൊടുത്ത സർക്കാർ പ്രതിസന്ധിയിലായി. കാര്യങ്ങൾ കൈവിട്ട് തുടങ്ങിയതോടെ വേദിയിൽ വച്ച് തന്നെ മോഹൻലാൽ അസ്വസ്ഥത പ്രകടിപ്പിച്ചു. പരിപാടിക്ക് കർട്ടൺ വീണതോടെ രതീഷ് വേഗയോട് മോഹൻലാൽ കയർത്ത് സംസാരിച്ചെന്ന് ദൃക്‌സാക്ഷികൾ ന്യൂസ്‌മൊമന്റ്‌സിനോട്‌ പറഞ്ഞു.

ബാൻഡ് പിരിച്ച് വിടാനുള്ള തീരുമാനം മോഹൻലാൽ രതീഷ് വേഗയെ പിന്നീട് അറിയിക്കുകയായിരുന്നു. അരങ്ങേറ്റം പോലും നടത്താത്ത ബാൻഡിനെ റോക്കോർഡ് ചെയ്ത പാടിനൊപ്പം ചുണ്ട് അനക്കാൻ ഒരു കോടി 60 ലക്ഷം രൂപ കൊടുത്തുവെന്നത് സർക്കാരിനെതിരെയുള്ള വിമർശനമായി മാറുകയാണ്. ഇതിന്റെ പത്തിലൊന്ന് തുകയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയിലുള്ള കേരളത്തിലെ ബാൻഡുകൾ മികച്ച പ്രകടനം നടത്തുമെന്നിരികെയാണ് ഇത്. നാഷണൽ ഗെയിംസ് അഴിമതികളുടെ കണക്കെടുപ്പിൽ മോഹൻലാലിന്റെ പാട്ട് സർക്കാരിന് തലവേദനയാകും.

ലാലിസം ബാൻഡ് പിരിച്ച് വിട്ടു

ലാലിസത്തിനെതിരേ സംവിധായകൻ വിനയനും ജൂഡ് ആന്റണിയും രംഗത്തെത്തിയിരുന്നു. ലാലിസത്തിന്റെ അരങ്ങേറ്റത്തിന് സംസ്ഥാന സർക്കാർ രണ്ടു കോടി ചിലവാക്കിയത് എന്തു മാനദണ്ഡത്തിലായിരുന്നുവെന്ന് വിനയൻ ചോദിച്ചു. ദേശീയ ശ്രദ്ധ നേടുന്ന വേദിയിൽ ഇത്ര നിലവാരം കുറഞ്ഞ ഒരു പരിപാടി അവതരിപ്പിക്കാൻ കൊടുത്തതു വഴി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് കിട്ടിയ ഗുണമെന്താണെന്ന് അദ്ദേഹം വ്യക്തമാക്കാണമെന്നും വിനയൻ ആവശ്യപ്പെട്ടു. ഇതിൽ ഒരു കോടി രൂപയുടെ അഴിമതിയെങ്കിലും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ എങ്ങനെ നേരിടാൻ കഴിയുമെന്നും വിനയൻ ചോദിക്കുന്നു. അറുബോറൻ ബാൻഡ് എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറച്ചത്.

സോഷ്യൽ മീഡിയയിലും ലാലിസത്തിനെതിരെ രൂക്ഷ വിമർശനമാണുണ്ടായിരുന്നത്. താരസാന്നിദ്ധ്യം ഒഴിച്ചു നിർത്തിയാൽ സാധാരണ ഒരു ഗാനമേളയുടെ നിലവാരം പുലർത്താൻ മാത്രമെ ലാലിസത്തിന് സാധിച്ചുള്ളുവെന്നും ഫേസ്ബുക്കിൽ വിമർശനമുണ്ടായി.

അതേസമയം, ഇന്നലെ നടന്നത് ലാലിസമല്ലെന്നും ലാലിസം ബാൻഡ് പിരിച്ച് വിട്ടിട്ടില്ലെന്നും രതീഷ് വേഗ മാധ്യമങ്ങളോട് പറഞ്ഞു.