മാള അരവിന്ദൻ അന്തരിച്ചു

പ്രശസ്ത ചലച്ചിത്രനടൻ മാള അരവിന്ദൻ(76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്റർ ആശുപത്രിയിൽ രാവിലെ 6.30നായിരുന്നു അന്ത്യം. സംസ്കാരം സ്വദേശമായ മാളയിൽ വച്ച് നടത്തും. ഗീതയാണ് ഭാര്യ. മുത്തു, കല എന്നിവർ മക്കളാണ്.
 | 

മാള അരവിന്ദൻ അന്തരിച്ചു
കൊച്ചി:
പ്രശസ്ത ചലച്ചിത്രനടൻ മാള അരവിന്ദൻ(76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്റർ ആശുപത്രിയിൽ രാവിലെ 6.30നായിരുന്നു അന്ത്യം. സംസ്‌കാരം സ്വദേശമായ മാളയിൽ വച്ച് നടത്തും. ഗീതയാണ് ഭാര്യ. മുത്തു, കല എന്നിവർ മക്കളാണ്.

എറണാകുളം ജില്ലയിൽ വടവുകോട്ട് എന്ന സ്ഥലത്ത് അയ്യപ്പന്റേയും പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദൻ ജനിച്ചത്. തബലിസ്റ്റായി ജീവിതം ആരംഭിച്ച അരവിന്ദൻ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. അദ്ധ്യാപികയായ മാതാവിന്റെ ഒപ്പം മാളയിൽ വന്നു താമസമാക്കിയ അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ പ്രശസ്തനാവുകയായിരുന്നു.

ആദ്യം ചെറിയ നാടകങ്ങളിൽ അഭിനയിച്ച മാള പിന്നീട് പ്രൊഫഷണൽ നാടകവേദികളിൽ അഭിനയിക്കാൻ തുടങ്ങി. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണൽ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളിൽ ഒട്ടേറെ പ്രത്യക്ഷപ്പെട്ടു. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള അവാർഡും കരസ്ഥമാക്കി. 1968ൽ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദൻ സിനിമാരംഗത്തെത്തിയത്.

2014ൽ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയാണ് മാളയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മിമിക്‌സ് പരേഡ്, കന്മദം, അഗ്‌നിദേവൻ, ആളൊരുങ്ങി അരങ്ങൊരുങ്ങി, മധുര നൊമ്പരക്കാറ്റ്, വധു ഡോക്ടറാണ്. മീശമാധവൻ, മഹായാനം, പട്ടാളം, സേതുരാമയ്യർ സി.ബി.ഐ, പെരുമഴക്കാലം, രസികൻ. സന്ദേശം തുടങ്ങി മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു.