വർഷത്തിലെ ഗാനം റിലീസ് ചെയ്തു; വിജയികളെ വാട്‌സ് ആപിലൂടെ മമ്മൂട്ടി കണ്ടെത്തി

മലയാളത്തിലാദ്യമായി ഒരു സിനിമയുടെ ഗാനം വാട്സ് ആപിലൂടെ റിലീസ് ചെയ്യുന്നു. മമ്മൂട്ടി നായകനാകുന്ന വർഷത്തിലെ 'കൂട്ട് തേടി...' എന്ന ഗാനമാണ് വാട്സ് ആപിലൂടെ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്നലെയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം അറിയിച്ചുള്ള മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ മൊബൈൽ നമ്പർ കമന്റ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന 10 പേർക്കാണ് മമ്മൂട്ടി തന്റെ നമ്പരിൽനിന്ന് ഗാനം വാട്സ് ആപ് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് നമ്പർ കമന്റ് ചെയ്യാൻ അവസരമുള്ളത്. വാട്സ് ആപിൽ റിലീസ് ചെയ്ത് മൂന്ന് മണിക്കൂർ കഴിഞ്ഞേ ഗാനം യൂട്യൂബിൽ റിലീസ് ചെയ്യൂ.
 | 
വർഷത്തിലെ ഗാനം റിലീസ് ചെയ്തു; വിജയികളെ വാട്‌സ് ആപിലൂടെ മമ്മൂട്ടി കണ്ടെത്തി


കൊച്ചി:
മലയാളത്തിലാദ്യമായി ഒരു സിനിമയുടെ ഗാനം വാട്‌സ് ആപിലൂടെ റിലീസ് ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പത്ത് പേർക്ക് മമ്മൂട്ടി വാട്‌സ് ആപ് വഴി ഗാനം അയച്ചു നൽകുകയും ചെയ്തു. റിലീസ് വിവരം അറിയിച്ച് കൊണ്ട് മമ്മൂട്ടി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഫോട്ടോയുടെ താഴെ മൊബൈൽ നമ്പർ കമന്റ് ചെയ്തവരിൽ നിന്ന് ഇവരെ തെരഞ്ഞെടുത്തത്. 50,000 പേരിൽ നിന്നാണ് പത്തു പേരെ തെരഞ്ഞെടുത്തത്. ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോ സഹിതരം മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മമ്മൂട്ടി നായകനാകുന്ന വർഷത്തിലെ ‘കൂട്ട് തേടി…’ എന്ന ഗാനമാണ് വാട്‌സ് ആപിലൂടെ റിലീസ് ചെയ്തത്. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. ആശാ ശരത്, മംമ്ത മോഹൻദാസ്, ഗോവിന്ദ് പത്മസൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സന്തോഷ് വർമ എഴുതിയ ഗാനങ്ങൾക്ക് ബിജിബാലാണ് സംഗീതം നൽകിയിരിക്കുന്നത്.