സുരേഷ് ഗോപിയുടെ നായികയായി മിയ

മെമ്മറീസ്, ചേട്ടായീസ്, സലാം കാശ്മീർ, മിസ്റ്റർ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി മിയ, സുരേഷ് ഗോപിയുടെ നായികയാകുന്നു. എം.മോഹനൻ സംവിധാനം ചെയുന്ന മൈ ഗോഡ് എന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളാകുന്നത്.
 | 
സുരേഷ് ഗോപിയുടെ നായികയായി മിയ

 

കൊച്ചി: മെമ്മറീസ്, ചേട്ടായീസ്, സലാം കാശ്മീർ, മിസ്റ്റർ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി മിയ, സുരേഷ് ഗോപിയുടെ നായികയാകുന്നു. എം.മോഹനൻ സംവിധാനം ചെയുന്ന മൈ ഗോഡ് എന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളാകുന്നത്.
ഒരു പീഡിയാട്രിക് സൈക്കോളജിസ്റ്റിന്റെ വേഷമാണ് ചിത്രത്തിൽ മിയയുടേത്. അധിരാജ ഭട്ടതിരി എന്ന ഐടി കമ്പനി സിഇഒ ആയി സുരേഷ് ഗോപിയും എത്തുന്നു.

പതിനഞ്ച് വയസുകാരനായ സാം തോട്ടുങ്കൽ എന്ന കുട്ടിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഈ പതിനഞ്ചുകാരനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സാമിന്റെ സഹോദരനായി വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവാഗതരായ ജിയോയും നിജോയുമാണ്.