മലയാളികൾ സദാചാര പോലീസാവുന്നത് ലജ്ജാകരമെന്ന് മോഹൻലാൽ

സമ്പൂർണ്ണ സാക്ഷരരെന്ന് ഞെളിയുന്ന മലയാളികൾ ഇത്രയും വൈകൃതത്തോടെ സദാചാര പോലീസാവുന്നത് എത്രമാത്രം ലജ്ജാകരമാണെന്ന് മോഹൻലാൽ. സദാചാരം എന്ന് പറഞ്ഞ് എന്തൊക്കെ അക്രമമാണ് നാം മലയാളികൾ കാട്ടിക്കൂട്ടുന്നതെന്നും ആൺ പെൺ സൗഹൃദങ്ങളെ സമീപിക്കുന്നതിൽ മലയാളികൾ ഇപ്പോഴും ഏറെ പ്രാകൃതാവസ്ഥയിലും വൈകൃതാവസ്ഥയിലുമാണെന്ന് മോഹൻലാൽ തന്റെ ബ്ലോഗിൽ കുറിച്ചു.
 | 

കൊച്ചി: 

സ്ത്രീകൾക്കും പുരുഷൻമാർക്കും ബസിൽ വെവ്വേറേ സീറ്റുകളുള്ള സമൂഹമാണ് നമ്മുടെത്. ഇപ്പോഴും ബസുകളിൽ സ്ത്രീ ഇരിക്കുന്ന പുരുഷനോ, തിരിച്ചോ ഇരിക്കില്ല. 90 വയസുള്ള അമ്മൂമ്മയുടെ അടുത്ത് സീറ്റുണ്ടെങ്കിലും 18-കാരൻ പയ്യൻ ഇരിക്കാതെ കമ്പിയിൽ തൂങ്ങി നിൽക്കും. ഇതല്ലേ യഥാർത്ഥ സദാചാര വൈകൃതമെന്നും ലാൽ ചോദിക്കുന്നു.

സ്ത്രീയും പുരുഷനും തമ്മിൽ സെക്‌സ് മാത്രമേ സംഭവിക്കുന്നുള്ളുയെന്ന് കരുതുന്ന ലോകത്തെ ഏക സമൂഹം മലയാളികളായിരിക്കും. സ്ത്രീക്കും പുരുഷനുമിടെയിൽ സൗഹൃദം, സ്‌നേഹം, ബഹുമാനം, ശരീര ബന്ധിയല്ലാത്ത പ്രണയം എന്നിവയൊക്കെയുണ്ട്. ഈ തലങ്ങളൊന്നും മലയാളിക്കറിയുകയേ ഇല്ല. എന്നാൽ സെക്‌സിന്റെ സുന്ദരമായ തലങ്ങളും അറിയില്ല. കടത്തിണ്ണയിൽ കിടക്കുന്ന മൂന്നു വയസുകാരിയുടെയും അമ്മയോളം പ്രായമുള്ളവരെയും പീഡിപ്പിക്കുന്നതാണ് നമ്മുടെ സെക്‌സ്. വിചിത്രമായ ഒരവസ്ഥയിലാണ് മലയാളി ചെന്ന് പെട്ടിരിക്കുന്നതെന്നും മോഹൻലാൽ ബ്ലോഗിൽ പറയുന്നു.

”പരസ്പരം ചുംബിക്കാൻ നമുക്ക് അവകാശമുണ്ട്. ചുംബിക്കാതിരിക്കാനും. എന്നാൽ നിങ്ങൾ എന്റെ കൺമുമ്പിൽ വച്ച് ചുംബിക്കരുത് എന്ന് പറയാൻ എനിക്ക് ഒരവകാശവുമില്ല. ഇഷ്ടമില്ലാത്ത കാഴ്ച്ചകളിൽ നിന്ന് ഞാനാണ് മാറിപ്പോകേണ്ടത”’ ലാൽ പറയുന്നു.

ബ്ലോഗിന്റെ പൂർണ്ണരൂപം താഴെ വായിക്കാം