മമ്മൂട്ടിയും മോഹൻലാലും ഷാജി കൈലാസ് ചിത്രത്തിലൂടെ ഒന്നിക്കുന്നു

മലയാളത്തിലെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിൽ രഞ്ജിത്തും രൺജി പണിക്കറും ചേർന്നാണ് രചന നിർവഹിക്കുന്നത്.
 | 

മമ്മൂട്ടിയും മോഹൻലാലും ഷാജി കൈലാസ് ചിത്രത്തിലൂടെ ഒന്നിക്കുന്നു

കൊച്ചി: മലയാളത്തിലെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിൽ രഞ്ജിത്തും രൺജി പണിക്കറും ചേർന്നാണ് രചന നിർവഹിക്കുന്നത്.

തന്റെ അടുത്ത പ്രൊജക്ട് ആശിർവാദ് സിനിമാസിന്റെ ബാനറിലാണെന്നും പ്രിയ സുഹൃത്തുകളായ രഞ്ജിപണിക്കരും രഞ്ജിത്തും സഹകരിക്കുന്നുണ്ടെന്നും ഷാജി കൈലാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തുമെന്നും എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും ഷാജി കൈലാസ് പറഞ്ഞു.