മോഹൻലാൽ-മഞ്ജുവാര്യർ ചിത്രം; ചിത്രീകരണം 31-ന് ആരംഭിക്കും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താര-ജോഡികൾ വീണ്ടും ഒന്നിക്കുന്നു. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലാണ് മോഹൻലാലും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
 | 

മോഹൻലാൽ-മഞ്ജുവാര്യർ ചിത്രം; ചിത്രീകരണം 31-ന് ആരംഭിക്കും

 കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താര-ജോഡികൾ വീണ്ടും ഒന്നിക്കുന്നു. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലാണ് മോഹൻലാലും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നടൻ രവീന്ദ്രന്റെ കഥയ്ക്ക് രഞ്ജൻ പ്രമോദിന്റെതാണ് തിരക്കഥ. വിദ്യാസാഗറാണ് ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഒരു ഇന്ത്യൻ പ്രണയക്കഥയ്ക്ക് ശേഷം വിദ്യാസാഗർ സത്യൻ അന്തിക്കാട് കൂട്ടുക്കെട്ട് ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്. എറണാകുളം, തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലോക്കെഷൻ. ചിത്രീകരണം 31-ന് ആരംഭിക്കും.

ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആറാം തമ്പുരാൻ, കന്മദം എന്നീ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായിരുന്നു മഞ്ജു.