സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടു; ‘എന്നും എപ്പോഴും’

മോഹൻലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന് 'എന്നും എപ്പോഴും' എന്ന് പേരിട്ടു. ചിത്രത്തിന്റെ പേര് സസ്പെൻസായി നിർത്തുകയെന്ന പതിവ് ഇക്കുറിയും സത്യൻ അന്തിക്കാട് തിരുത്തിയില്ല.
 | 

സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടു; ‘എന്നും എപ്പോഴും’

മോഹൻലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന് ‘എന്നും എപ്പോഴും’ എന്ന് പേരിട്ടു. ചിത്രത്തിന്റെ പേര് സസ്‌പെൻസായി നിർത്തുകയെന്ന പതിവ് ഇക്കുറിയും സത്യൻ അന്തിക്കാട് തിരുത്തിയില്ല. ഷൂട്ടിങ് ലൊക്കേഷനിലും മറ്റും ചിത്രത്തിന്റെ പേര് സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ‘വിനീതമായി അപേക്ഷിക്കുന്നു’ എന്നാണ് ചിത്രത്തിന്റെ പേരെന്ന് ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് തിരുത്തി സത്യൻ അന്തിക്കാട് തന്നെ രംഗത്തെത്തി.

നീണ്ട ഇടവേഷയ്ക്ക് ശേഷം മോഹൻലാൽ-മഞ്ജുവാര്യർ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമാണിത്. വനിതാരത്‌നം എന്ന മാസികയുടെ റിപ്പോർട്ടർ വിനീത്.എൻ.പിള്ള എന്ന കഥാപാത്രത്തേയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കുടുംബകോടതി അഭിഭാഷക ദീപയായി മഞ്ജുവും എത്തുന്നു.

ഇന്നസെന്റ്, ലെന, റീനു മാത്യൂസ്, ഗ്രിഗറി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഡബ്ബിങ് ഘട്ടത്തിലാണ്. വിഷുവിന് ചിത്രം തിയേറ്ററുകളിൽ എത്തും.