അണിയറ പ്രവര്‍ത്തകര്‍ രണ്ട് തട്ടില്‍; ഒടിയന്‍ ചിത്രീകരണം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

ശ്രീകുമാര് മേനോന് സംവിധാനം ചെയ്യുന്ന മോഹന്ലാല് ചിത്രം ഒടിയന്റെ ചിത്രീകരണത്തിനിടെ അണിയറപ്രവര്ത്തകര് തമ്മില് അസ്വാരസ്യങ്ങളെന്ന് റിപ്പോര്ട്ട്. സംവിധായകന് ശ്രീകുമാര് മേനോന് പകരം എം.പദ്മകുമാറാണ് ചിത്രം ഇപ്പോള് സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. അണിയറപ്രവര്ത്തകരില് ഒരു വിഭാഗമാണ് ഈ വാര്ത്ത പുറത്തു വിട്ടതെന്നാണ് റിപ്പോര്ട്ട്.
 | 

അണിയറ പ്രവര്‍ത്തകര്‍ രണ്ട് തട്ടില്‍; ഒടിയന്‍ ചിത്രീകരണം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ചിത്രീകരണത്തിനിടെ അണിയറപ്രവര്‍ത്തകര്‍ തമ്മില്‍ അസ്വാരസ്യങ്ങളെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന് പകരം എം.പദ്മകുമാറാണ് ചിത്രം ഇപ്പോള്‍ സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. അണിയറപ്രവര്‍ത്തകരില്‍ ഒരു വിഭാഗമാണ് ഈ വാര്‍ത്ത പുറത്തു വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടരുതെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ നിര്‍ദേശം. ഛായാഗ്രാഹകനായ ഷാജി കുമാര്‍ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ശ്രീകുമാര്‍ മേനോന്‍ ചോദ്യം ചെയ്തുവെന്നും വിവരമുണ്ട്. നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും എം.പദ്മകുമാറും ചിത്രത്തില്‍ ഇടപെടുന്നത് ശ്രീകുമാര്‍ മേനോന്‍ അംഗീകരിച്ചിരുന്നില്ല.

പുലിമുരുകന്‍ ടീമിലെ പീറ്റര്‍ ഹെയിനും ക്യാമറമാന്‍ ഷാജി കുമാറും നിര്‍മാതാവിന്റെ താല്‍പര്യ പ്രകാരമാണത്രേ ചിത്രത്തില്‍ എത്തിയത്. വാരണാസിയിലെ സെറ്റിന്റെ ചിത്രങ്ങള്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. ഇതുമാത്രമാണ് ഷാജികുമാറും ചെയ്തതെന്നാണ് ഒരു വിഭാഗം പറയുന്നത്.

പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ രണ്ട് ചേരികള്‍ രൂപപ്പെട്ട് സിനിമ തടസപ്പെടാതിരിക്കാനാണ് പദ്മകുമാറിനെ സംവിധാനം ഏല്‍പ്പിച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.