പ്രേമം; സെൻസർ കോപ്പി പിടിച്ചെടുത്തു

സെൻസർ ബോർഡിന്റെ കൈവശമുണ്ടായിരുന്ന പ്രേമം സിനിമയുടെ സെൻസർ കോപ്പി അന്വേഷണ സംഘം പിടിച്ചെടുത്തു. സെൻസർ ബോർഡ് ഓഫീസിൽ നടത്തിയ പരിശോധനയിലാണ് കോപ്പി പിടിച്ചെടുത്തത്.
 | 
പ്രേമം; സെൻസർ കോപ്പി പിടിച്ചെടുത്തു

 

 

തിരുവനന്തപുരം: സെൻസർ ബോർഡിന്റെ കൈവശമുണ്ടായിരുന്ന പ്രേമം സിനിമയുടെ സെൻസർ കോപ്പി അന്വേഷണ സംഘം പിടിച്ചെടുത്തു. സെൻസർ ബോർഡ് ഓഫീസിൽ നടത്തിയ പരിശോധനയിലാണ് കോപ്പി പിടിച്ചെടുത്തത്.

ഉച്ചയ്ക്ക് മുൻപ് ചിത്രത്തിന്റെ സെൻസർ പകർപ്പുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് ആന്റി പൈറസി സെൽ ഓഫീസിൽ റെയ്ഡ് നടത്തിയത്.

അതേസമയം സിനിമാ പ്രതിസന്ധിയിൽ സംഘടനകളുടെ യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യോഗം വിളിച്ചത്. സർക്കാർ ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിൽ തിയേറ്റർ സമരം പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട്.

പ്രേമം സിനിമ ചോർന്നതുമായി ബന്ധപ്പെട്ട് ആന്റി പൈറസി ചിത്രത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സിനിമ ചോർത്തിയത് താനാണെന്ന റിപ്പോർട്ടുകളും അൽഫോൺസ് പുത്രൻ നിഷേധിച്ചു. താൻ സംവിധാനം ചെയ്ത സിനിമ ചോർത്തേണ്ട കാര്യം തനിക്കില്ലെന്നും ആരോപണം വെറും മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽഫോൻസ് പുത്രന് പിന്തുണയുമായി നടി റിമാ കല്ലിങ്കലും രംഗത്ത് വന്നു.