പ്രേമം ചോർന്നത് അണിയറപ്രവർത്തകരിൽ നിന്ന്

പ്രേമം സിനിമ വിവാദം നിർണായക വഴിത്തിരിവിലേക്ക്. സിനിമ ചോർന്നത് അണിയറ പ്രവർത്തകരിൽ നിന്നെന്ന് കണ്ടെത്തൽ. അണിയറ പ്രവർത്തകരുടെ കയ്യിലെ ഹാർഡ് ഡിസ്കിൽ നിന്നാണ് ചിത്രം ചോർന്നതെന്നാണ് സൂചന. ഹാർഡ് ഡിസ്ക് ആന്റി പൈറസി സെൽ പിടിച്ചെടുത്തു. സെൻസർ കോപ്പിയുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത എഡിറ്ററെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ വീണ്ടും ചോദ്യം ചെയ്യും.
 | 
പ്രേമം ചോർന്നത് അണിയറപ്രവർത്തകരിൽ നിന്ന്

 

തിരുവനന്തപുരം: പ്രേമം സിനിമ വിവാദം നിർണായക വഴിത്തിരിവിലേക്ക്. സിനിമ ചോർന്നത് അണിയറ പ്രവർത്തകരിൽ നിന്നെന്ന് കണ്ടെത്തൽ. അണിയറ പ്രവർത്തകരുടെ കയ്യിലെ ഹാർഡ് ഡിസ്‌കിൽ നിന്നാണ് ചിത്രം ചോർന്നതെന്നാണ് സൂചന. ഹാർഡ് ഡിസ്‌ക് ആന്റി പൈറസി സെൽ പിടിച്ചെടുത്തു. സെൻസർ കോപ്പിയുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത എഡിറ്ററെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ വീണ്ടും ചോദ്യം ചെയ്യും.

ജൂൺ 22നാണ് ചിത്രം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്. സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത കൊല്ലം സ്വദേശികളായ മൂന്ന് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളെ ഈ മാസം ആദ്യം ആന്റി പൈറസി സെൽ അറസ്റ്റ് ചെയ്തിരുന്നു. പ്രേമം സിനിമ ചോർന്നതുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെൽ ചിത്രത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജൂലൈ 10ന് സെൻസർ ബോർഡ് ഓഫീസിൽ നടത്തിയ റെയ്ഡിൽ സിനിമയുടെ സെൻസർ കോപ്പിയും അന്വേഷണ സംഘം പിടിച്ചെടുത്തു.

മേയ് 29ന് റീലീസ് ചെയ്ത് കേരളക്കരയാകെ തരംഗം സൃഷ്ടിച്ച പ്രേമം 20 ദിവസത്തിനുള്ളിൽ തന്നെ 20 കോടിയോളം രൂപ കളക്ട് ചെയ്തിരുന്നു. തിയേറ്ററുകളിൽ ടിക്കറ്റ് ലഭിക്കാതെ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരുന്ന ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റിയുള്ള വ്യാജനെത്തിയതാണ് സിനിമയ്ക്ക് വിനയായത്.