പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പ് ആണ് അഭിനയിച്ചതെന്ന് പറയുന്നവര്‍ ഈ മേക്കിംഗ് വീഡിയോ കാണുക

പുലിമുരുകനിലെ ആക്ഷന് രംഗങ്ങള് ഡ്യൂപ്പിനെ വെച്ച് ചിത്രീകരിച്ചതാണെന്ന വാദം ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങിയ സമയത്തു തന്നെ ഉയര്ന്നിരുന്നു. ആക്ഷന് ഡയറക്ടറായ പീറ്റര് ഹെയിനിന്റെ കഴിവും ഡ്യൂപ്പുകളുടെ മെയ് വഴക്കവുമാണ് മോഹന്ലാലിന്റെ പുലിമുരുകന് കഥാപാത്രത്തിന്റെ സ്റ്റണ്ടുകള് ഗംഭീരമാകാന് കാരണമെന്നുവരെ ചിലര് വിധിയെഴുതി. മോഹന് ലാല് ഡ്യൂപ്പില്ലാതെയാണ് ആക്ഷന് രംഗങ്ങളില് അഭിനയിച്ചതെന്ന് അണിയറ പ്രവര്ത്തകരും സംവിധായകനും പറഞ്ഞിട്ടും വിശ്വസിക്കാന് ചിലര്ക്ക് ഇപ്പോഴും മനസു വന്നിട്ടില്ല.
 | 

പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പ് ആണ് അഭിനയിച്ചതെന്ന് പറയുന്നവര്‍ ഈ മേക്കിംഗ് വീഡിയോ കാണുക

പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പിനെ വെച്ച് ചിത്രീകരിച്ചതാണെന്ന വാദം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്തു തന്നെ ഉയര്‍ന്നിരുന്നു. ആക്ഷന്‍ ഡയറക്ടറായ പീറ്റര്‍ ഹെയിനിന്റെ കഴിവും ഡ്യൂപ്പുകളുടെ മെയ് വഴക്കവുമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ കഥാപാത്രത്തിന്റെ സ്റ്റണ്ടുകള്‍ ഗംഭീരമാകാന്‍ കാരണമെന്നുവരെ ചിലര്‍ വിധിയെഴുതി. മോഹന്‍ ലാല്‍ ഡ്യൂപ്പില്ലാതെയാണ് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതെന്ന് അണിയറ പ്രവര്‍ത്തകരും സംവിധായകനും പറഞ്ഞിട്ടും വിശ്വസിക്കാന്‍ ചിലര്‍ക്ക് ഇപ്പോഴും മനസു വന്നിട്ടില്ല.

അത്തരക്കാര്‍ക്ക് തെളിവു നല്‍കുകയാണ് ചിത്രത്തിന്റെ സംഗീതസംവിധായകനായ ഗോപി സുന്ദര്‍ പുറത്തു വിട്ട തീം മ്യൂസിക് വീഡിയോ. തീയേറ്ററുകള്‍ നിറഞ്ഞോടുന്ന ചിത്രത്തിന്റെ തീം മ്യൂസിക് പുറത്തു വിടണമെന്ന ആരാധകരുടെ ആവശ്യം പരിഗണിച്ചാണ് ഇത് യൂട്യൂബില്‍ റിലീസ് ചെയ്തത്. വീഡിയോയിലാണ് സംഘട്ടന രംഗങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന രംഗങ്ങള്‍ നല്‍കിയിരിക്കുന്നത്. മേക്കിംഗ് വീഡിയോയില്‍ നിന്നുള്ള രംഗങ്ങളും റിലീസ് ദിലസം തീയേറ്ററുകള്‍ ആരാധകര്‍ പൂരപ്പറമ്പാക്കിയതിന്റെ കാഴ്ചകളുമാണ് വീഡിയോയിലുള്ളത്.

വീഡിയോ കാണാം