ക്ലബ് ഡാൻസറായി രചന

ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി വേഷമിട്ട രചന നാരായണൻകുട്ടി ക്ലബ് ഡാൻസറായി എത്തുന്നു. നവാഗതയായ പ്രീതി പണിക്കർ സംവിധാനം ചെയ്യുന്ന തിലോത്തമ എന്ന ചിത്രത്തിലാണ് രചന ക്ലബ് ഡാൻസറാകുന്നത.് ഇതിനുമുൻപ് നിരവധി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുളള പ്രീതിയുടെ ആദ്യ ഫീച്ചർ ഫിലിം ആണ് തിലോത്തമ.
 | 

ക്ലബ് ഡാൻസറായി രചന
കൊച്ചി: ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി വേഷമിട്ട രചന നാരായണൻകുട്ടി ക്ലബ് ഡാൻസറായി എത്തുന്നു. നവാഗതയായ പ്രീതി പണിക്കർ സംവിധാനം ചെയ്യുന്ന തിലോത്തമ എന്ന ചിത്രത്തിലാണ് രചന ക്ലബ് ഡാൻസറാകുന്നത.് ഇതിനുമുൻപ് നിരവധി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുളള പ്രീതിയുടെ ആദ്യ ഫീച്ചർ ഫിലിം ആണ് തിലോത്തമ.

രചനയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. കോമഡി സസ്പൻ ത്രില്ലറായ ചിത്രം നിരവധി രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് വികസിക്കുന്നത്. നായികാ പ്രാധാന്യമുളള ചിത്രത്തിൽ സുപ്രധാനമായ അഞ്ചോളം മേഖലകൾ കൈകാര്യം ചെയ്യുന്നത് സത്രീകളാണെന്നതും പ്രത്യേകതയാണ്.

ആമേൻ എന്ന ചിത്രത്തിൽ ഫഹദിന്റെ സഹോദരിയായി രചന അഭിനയിച്ചിട്ടുണ്ട്.