വേനലവധിക്ക് റിലീസിംഗ് കാത്ത് 9 ചിത്രങ്ങള്‍; വമ്പന്‍ റിലീസായി ബാഹുബലി 2-ാം ഭാഗവും എത്തുന്നു; റിലീസ് തിയതികള്‍ അറിയാം

വേനലവധിക്ക് റിലീസിനൊരുങ്ങുന്നത് 9 ചിത്രങ്ങള്. മലയാളത്തില് റിലീസ് ചെയ്യുന്ന ബ്ഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗമുള്ളവയാണ് അവധിക്കാലം ആഘോഷമാക്കാന് എത്തുന്നത്. മമ്മൂട്ടി, മോഹന്ലാല്, ദിലീപ്, ഫഹദ് ഫാസില്, ദുല്ഖര് സല്മാന്, ആസിഫ് അലി എന്നിങ്ങനെ ഒട്ടുമിക്ക താരങ്ങളുടെയും വന് റിലീസുകളാണ് അവധിയും വിഷുക്കാല റിലീസിനുമായി തയ്യാറാകുന്നത്.
 | 

വേനലവധിക്ക് റിലീസിംഗ് കാത്ത് 9 ചിത്രങ്ങള്‍; വമ്പന്‍ റിലീസായി ബാഹുബലി 2-ാം ഭാഗവും എത്തുന്നു; റിലീസ് തിയതികള്‍ അറിയാം

കൊച്ചി: വേനലവധിക്ക് റിലീസിനൊരുങ്ങുന്നത് 9 ചിത്രങ്ങള്‍. മലയാളത്തില്‍ റിലീസ് ചെയ്യുന്ന ബ്ഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗമുള്ളവയാണ് അവധിക്കാലം ആഘോഷമാക്കാന്‍ എത്തുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി എന്നിങ്ങനെ ഒട്ടുമിക്ക താരങ്ങളുടെയും വന്‍ റിലീസുകളാണ് അവധിയും വിഷുക്കാല റിലീസിനുമായി തയ്യാറാകുന്നത്.

ഹണിബീ 2: മാര്‍ച്ച് 23ന് തീയേറ്ററുകളില്‍ എത്തുന്ന ഹണിബീ 2 ആണ് അവധിക്കാല ചിത്രങ്ങളിലെ ആദ്യ റിലീസ്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹണിബീ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ലാല്‍, ശ്രീനിവാസന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടേക്ക് ഓഫ്: ഇറാഖ് യുദ്ധവും ഇന്ത്യന്‍ നേഴ്‌സുമാരുടെ അവസ്ഥയും ടിത്രീകരിച്ച ടേക്ക് ഓഫ് മാര്‍ച്ച് 24ന് എത്തും. മഹേഷ് നാരായണനാണ് സംവിധാനം. ആന്റോ ജോസഫ്, ഷെബിന്‍ ബേക്കര്‍, മേഘാ രാജേഷ് എന്നിവരാണ് നിര്‍മാതാക്കള്‍. പാര്‍വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദി ഗ്രേറ്റ് ഫാദര്‍: മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച് 30ന് തീയേറ്ററുകളില്‍ എത്തുന്നു. പ്രിഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ തുടങ്ങിയവരാണ് നിര്‍മാതാക്കള്‍. ആര്യ, സ്‌നേഹ, ബേബി അനഘ തുടങ്ങിയവരാണ് ഈ ഫാമിലി ആക്ഷന്‍ ത്രില്ലറില്‍ അണിനിരക്കുന്നത്.

ജോര്‍ജേട്ടന്‍സ് പൂരം: ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരം ഏപ്രില്‍ 1നാണ് റിലീസ് ചെയ്യുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ വിജയനാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. കെ. ബിജു കഥയെഴുതി സംവിധാനം ചെയ്ത ചിത്രം അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, ശിവാനി സൂരജ് എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

1971 ബിയോണ്ട് ബോര്‍ഡര്‍: മേജര്‍ രവിയുടെ സംവിധാനത്തില്‍ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്ന 1971 ബിയോണ്ട് ബോര്‍ഡര്‍ ഏപ്രില്‍ 7ന് എത്തും. ചിത്രത്തില്‍ മേജര്‍ മഹാദേവന്റെ പിതാവ് മേജര്‍ സഹദേവനായും ലാല്‍ എത്തുന്നു. 1971ലെ ഇന്ത്യ – പാക് യുദ്ധകഥ പറയുന്ന ചിത്രം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ മൊഴി മാറ്റിയും പ്രദര്‍ശനത്തിനെത്തും.

അവരുടെ രാവുകള്‍: വിഷു ദിവസമായ ഏപ്രില്‍ 14നാണ് ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ ഒന്നിക്കുന്ന അവരുടെ രാവുകള്‍ തീയേറ്ററുകളില്‍ എത്തുന്നത്. ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം അജയ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അജയ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്നു.

സഖാവ്: ഒരു വര്‍ഷത്തിനു ശേഷം സ്‌ക്രീനിലെത്തുന്ന നിവിന്‍ പോളി ചിത്രമായ സഖാവ് ഏപ്രില്‍ 15നാണ് റിലീസ്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സിദ്ധാര്‍ത്ഥ ശിവയാണ്. ഐശ്വര്യ രാകേഷ്, അപര്‍ണ്ണ ഗോപിനാഥ്, ഗായത്രി സുരേഷ്, ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, സുധീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ബാഹുബലി 2: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ഏപ്രില്‍ 28ന് എത്തും. കട്ടപ്പ ബാഹുബലിയെ എന്തിനു കൊന്നു എന്ന സസ്‌പെന്‍സിന് ചിത്രം ഉത്തരം നല്‍കും. ഇന്ത്യയൊട്ടാകെ വിവിധ ഭാഷകളിലായാണ് ചിത്രത്തിന്റെ റിലീസ്.

സിഐഎ (കോമ്രേഡ് ഇന്‍ അമേരിക്ക): ദുല്‍ഖര്‍ സല്‍മാനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന സിഐഎ മെയ് 5നാണ് റിലീസ് ചെയ്യുന്നത്. അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.