വിവാഹ ശേഷം എങ്ങനെയെന്ന് നോക്കേണ്ട കാര്യമില്ല; നസ്രിയയെ പിന്തുണച്ച് റിമ

വിവാഹ ശേഷം നടി നസ്രിയയ്ക്ക് വണ്ണം കൂടിയെന്ന വാർത്തകൾക്ക് മറുപടിയുമായി റിമ കല്ലിങ്കൽ രംഗത്ത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോകളിലൂടെയാണ് നസ്രിയയുടെ ശരീരഭാരം കൂടിയെന്ന തരത്തിലുള്ള വാർത്തകൾ വന്നത്.
 | 

വിവാഹ ശേഷം എങ്ങനെയെന്ന് നോക്കേണ്ട കാര്യമില്ല; നസ്രിയയെ പിന്തുണച്ച് റിമ
കൊച്ചി:
വിവാഹ ശേഷം നടി നസ്രിയയ്ക്ക് വണ്ണം കൂടിയെന്ന വാർത്തകൾക്ക് മറുപടിയുമായി റിമ കല്ലിങ്കൽ രംഗത്ത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോകളിലൂടെയാണ് നസ്രിയയുടെ ശരീരഭാരം കൂടിയെന്ന തരത്തിലുള്ള വാർത്തകൾ വന്നത്. വിവാഹത്തിന് മുൻപും ശേഷവും നസ്രിയ മികച്ച കലാകാരിയും കഴിവും ഭംഗിയുമുള്ള വ്യക്തിയാണ്. വിവാഹ ശേഷം ഒരാൾ എങ്ങനെ, വിവാഹത്തിന് മുമ്പ് എങ്ങനെയെന്നുള്ളതിൽ ഒരു കാര്യവുമില്ല. അതുകൊണ്ട് തന്നെ വിവാഹ ശേഷം നസ്രിയ എങ്ങനെയെന്ന് നോക്കേണ്ട ആവശ്യമില്ലെന്ന് റിമ ഫേസ്ബുക്കിൽ കുറിച്ചു. നസ്രിയയെ വീണ്ടും സ്‌ക്രീനിൽ കാണാനായി കാത്തിരിക്കുകയാണെന്നും റിമ പറഞ്ഞു.