Tuesday , 16 July 2019
News Updates

ഡാന്‍സ് ചെയ്ത് പ്രഭാസും ശ്രദ്ധാ കപൂറും; സാഹോയുടെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി

ത്രസിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി. ‘സൈക്കോ സയാന്‍’ എന്നു തുടങ്ങുന്ന ഗാനത്തില്‍ പ്രഭാസും ശ്രദ്ധാ കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ ഇറങ്ങിയതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. ചിത്രത്തിലെ ആദ്യ ഗാനം ജൂലൈ എട്ടിന് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

ടീസര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു. പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍.

ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട്- ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്മെന്റ്-ഗോപി കൃഷ്ണ, അജയ് സുപാഹിയ.കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍, ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്സ്- പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാം-ലക്ഷ്മണ്‍.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വാംസി-പ്രമോദ് നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ, എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

DONT MISS