സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തില്‍; ചിത്രം ഓണത്തിന് എത്തും

സ്വയം സംവിധാനം ചെയ്യുന്ന ചിത്രങ്ങളില് മാത്രം നായകനായെത്തുന്ന സന്തോഷ് പണ്ഡിറ്റ് മുഖ്യധാരയിലേക്ക്. മമ്മൂട്ടി ചിത്രത്തില് ഒരു ശ്രദ്ധേയ വേഷവുമായാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. രാജാധിരാജ എന്ന ചിത്രത്തിന്റെ സംവിധായകനായ അജയ് വാസുദേവിന്റെ പുതിയ ചിത്രത്തില് മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തില് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കും. ക്യാമ്പസ് പശ്ചാത്തലത്തില് ഒരുക്കുന്ന ചിത്രിത്തില് കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
 | 

സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തില്‍; ചിത്രം ഓണത്തിന് എത്തും

കൊച്ചി: സ്വയം സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ മാത്രം നായകനായെത്തുന്ന സന്തോഷ് പണ്ഡിറ്റ് മുഖ്യധാരയിലേക്ക്. മമ്മൂട്ടി ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷവുമായാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. രാജാധിരാജ എന്ന ചിത്രത്തിന്റെ സംവിധായകനായ അജയ് വാസുദേവിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കും. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രിത്തില്‍ കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

പുലിമുരുകനിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായ ഉദയകൃഷ്ണയാണ്ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ക്യാമ്പസിലേക്ക് അതിലും കുഴപ്പക്കാരനായ അധ്യാപകന്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്. മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും. 2011ല്‍ കൃഷ്ണനും രാധയും എന്ന ചിത്രവുമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും സാമ്പത്തികമായി വിജയം നേടിയിരുന്നു. പിന്നീട് നാലോളം ചിത്രങ്ങള്‍ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്തു.