അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍! നെപ്പോളിയന്റെ ഹോളിവുഡ് ചിത്രത്തിന് ആശംസയുമായി ഷമ്മി തിലകന്‍

തമിഴ് താരം നെപ്പോളിയന് ഹോളിവുഡ് ചിത്രത്തില് അഭിനയിക്കുന്നുവെന്ന വാര്ത്തയില് ആശംസകള് അറിയിച്ച് ഷമ്മി തിലകന്.
 | 
അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍! നെപ്പോളിയന്റെ ഹോളിവുഡ് ചിത്രത്തിന് ആശംസയുമായി ഷമ്മി തിലകന്‍

കൊച്ചി: തമിഴ് താരം നെപ്പോളിയന്‍ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയില്‍ ആശംസകള്‍ അറിയിച്ച് ഷമ്മി തിലകന്‍. വളരെ രസകരമായാണ് ഷമ്മി തിലകന്‍ ആശംസ പോസ്റ്റ് ചെയ്തിരിക്കുന്നത്. പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..! അച്ഛന്‍ ചെയ്ത ദ്രോഹമേ..! ഇനി പറഞ്ഞിട്ടെന്താ കാര്യം എന്നാണ് പോസ്റ്റ്.

അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍! നെപ്പോളിയന്റെ ഹോളിവുഡ് ചിത്രത്തിന് ആശംസയുമായി ഷമ്മി തിലകന്‍

ദേവാസുരം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായ മുണ്ട്ക്കല്‍ ശേഖരനായെത്തിയ നെപ്പോളിയന്‍ ക്രിസ്മസ് കൂപ്പണ്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഡാനിയല്‍ ക്‌നൂഡ്‌സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നെപ്പോളിയന്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ഹോളിവുഡില്‍ നെപ്പോളിയന് ഇത് രണ്ടാമത്തെ ചിത്രമാണ്. ഡെവിള്‍സ് നൈറ്റ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം നടത്തിയത്. ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.