കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് ഷൈൻ ടോം

താൻ കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് യുവതാരം ഷൈൻ ടോം ചാക്കോ. ഇക്കാര്യം ലാബ് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടല്ലോയെന്നും ഫ്ളാറ്റിൽ പോയത് സുഹൃത്തുകളെ കാണാനാണെന്നും ഷൈൻ പറഞ്ഞു. എറണാകുളം സെഷൻസ് കോടതിയിൽ എത്തിയപ്പോഴാണ് ഷൈൻ ഇക്കാര്യം പറഞ്ഞത്.
 | 

കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് ഷൈൻ ടോം
കൊച്ചി:
താൻ കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് യുവതാരം ഷൈൻ ടോം ചാക്കോ. ഇക്കാര്യം ലാബ് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടല്ലോയെന്നും ഫ്‌ളാറ്റിൽ പോയത് സുഹൃത്തുകളെ കാണാനാണെന്നും ഷൈൻ പറഞ്ഞു. എറണാകുളം സെഷൻസ് കോടതിയിൽ എത്തിയപ്പോഴാണ് ഷൈൻ ഇക്കാര്യം പറഞ്ഞത്.

നേരത്തെ ഷൈനിനെയെയും മറ്റു പ്രതികളെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നെങ്കിലും കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.