രാജമൗലിയുടെ മഹാഭാരതത്തില്‍ രജനിയും ആമിറും മോഹന്‍ലാലും മുഖ്യ വേഷങ്ങളിലെത്തുമെന്ന് സൂചന

ബാഹുബലി രണ്ടാം ഭാഗത്തിനു ശേഷം എസ്.എസ്.രാജമൗലിയുടെ അടുത്ത പ്രോജക്റ്റ് മഹാഭാരതം അടിസ്ഥാനമാക്കിയുള്ള മൂന്ന് ചിത്രങ്ങളെന്ന് സൂചന. ആമിര് ഖാന്, രജനികാന്ത്, മോഹന്ലാല് എന്നിവര് ഈ ചിത്രങ്ങളില് വേഷമിടുമെന്നും അഭ്യൂഹങ്ങളുണ്ട്. ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തതിനു ശേഷം ഈ ബ്രഹ്മാണ്ഡ ചിത്രങ്ങള്ക്കായുള്ള പ്രവര്ത്തനങ്ങള് രാജമൗലി ആരംഭിക്കുമെന്നാണ് ശ്രുതി.
 | 

രാജമൗലിയുടെ മഹാഭാരതത്തില്‍ രജനിയും ആമിറും മോഹന്‍ലാലും മുഖ്യ വേഷങ്ങളിലെത്തുമെന്ന് സൂചന

ബാഹുബലി രണ്ടാം ഭാഗത്തിനു ശേഷം എസ്.എസ്.രാജമൗലിയുടെ അടുത്ത പ്രോജക്റ്റ് മഹാഭാരതം അടിസ്ഥാനമാക്കിയുള്ള മൂന്ന് ചിത്രങ്ങളെന്ന് സൂചന. ആമിര്‍ ഖാന്‍, രജനികാന്ത്, മോഹന്‍ലാല്‍ എന്നിവര്‍ ഈ ചിത്രങ്ങളില്‍ വേഷമിടുമെന്നും അഭ്യൂഹങ്ങളുണ്ട്. ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തതിനു ശേഷം ഈ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ രാജമൗലി ആരംഭിക്കുമെന്നാണ് ശ്രുതി.

മോഹന്‍ലാലിനെ തന്റെ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നതിനേക്കുറിച്ച് രാജമൗലി നേരത്തേ സംസാരിച്ചിട്ടുണ്ട്. മഹാഭാരതം അടിസ്ഥാനമാക്കി രാജമൗലി ചിത്രം പദ്ധതിയിടുന്നതായും ആമിര്‍ഖാനെ ചിത്രത്തിലേക്ക് പരിഗണിക്കുന്നതായുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനോട് അനുകൂലമായി പ്രതികരിച്ച ആമിര്‍ തനിക്ക് കൃഷ്ണന്‍, കര്‍ണ്ണന്‍ എന്നീ റോളുകളില്‍ ഒന്ന് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞിരുന്നു.

400 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മിക്കപ്പെടുന്നതെന്നാണ് സൂചന. എന്നാല്‍ താരങ്ങളെ ഇതുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എം.ടിയുടെ രണ്ടാമൂഴം സിനിമയാകുമ്പോള്‍ ഭീമനായി മോഹന്‍ലാലാണ് എത്തുന്നത്. 600 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കപ്പെടുന്ന ഈ ചിത്രം ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം എന്ന റെക്കോര്‍ഡുമായാണ് എത്തുന്നത്.