സാരഥിയായി സണ്ണി വെയ്ൻ

ചുരുങ്ങിയ കാലത്തിനുളളിൽ തന്നെ ന്യൂജനറേഷൻ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായി മാറിയ നടനാണ് സണ്ണി വെയ്ൻ. സണ്ണി വെയ്ന് അഭിയിച്ച ഒട്ടുമിക്ക പടങ്ങളും ശ്രദ്ധേയമായിരുന്നു. സെക്കണ്ട് ഷോയിലൂടെ വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ച സണ്ണി വെയിൻ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് സാരഥി. ഒരു സസ്പൻസ് ത്രില്ലർ ചിത്രം സംവിധാനം ചെയുന്നത് ഗോപാലൻ മനോജാണ്.
 | 

സാരഥിയായി സണ്ണി വെയ്ൻ
കൊച്ചി: ചുരുങ്ങിയ കാലത്തിനുളളിൽ തന്നെ ന്യൂജനറേഷൻ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായി മാറിയ നടനാണ് സണ്ണി വെയ്ൻ. സണ്ണി വെയ്ൻ അഭിയിച്ച ഒട്ടുമിക്ക പടങ്ങളും ശ്രദ്ധേയമായിരുന്നു. സെക്കണ്ട് ഷോയിലൂടെ വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ച സണ്ണി വെയിൻ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് സാരഥി. ഒരു സസ്പൻസ് ത്രില്ലർ ചിത്രമായ സാരഥി സംവിധാനം ചെയുന്നത് ഗോപാലൻ മനോജാണ്.

ആംബുലൻസിൽ ഒരു മൃതദേഹവുമായി കൊച്ചിയിൽ നിന്ന് മലയോര മേഖലയിലെ ഉൾനാട്ടിലേക്ക് പോകുന്ന ക്രിസ്റ്റിയ്ക്ക് യാത്രയിൽ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആംബുലൻസ് ഡ്രൈവറായ ക്രിസ്റ്റി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സണ്ണി വെയ്ൻ അവതരിപ്പിക്കുന്നത്. മൃതദേഹത്തെ ചുറ്റിപറ്റിയുളള ദുരൂഹതകളാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. നെടുമുടി വേണു, സുനിൽ സുഖദ, തലൈവാസൽ വിജയ്, ബൈജു, ശ്രുതിബാല, സീമാ ജി നായർ, അംബിക മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.