ടമാർ പടാറിലെ ആദ്യ ഗാനം

പൃഥ്വിരാജ് ആദ്യമായി ഒരു മുഴുനീള കോമഡി കഥാപാത്രമായി എത്തുന്ന ചിത്രം ടമാർ പടാറിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന, ക്രോസ് ബെൽറ്റ് മണി എന്ന കഥാപാത്രം വത്സമ്മയുടെ (ശ്രിന്റ അശാബ്) പ്രണയം പിടിച്ചു പറ്റാനായി പുറകേ നടക്കുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം.
 | 

പൃഥ്വിരാജ് ആദ്യമായി ഒരു മുഴുനീള കോമഡി കഥാപാത്രമായി എത്തുന്ന ചിത്രം ടമാർ പടാറിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന, ക്രോസ് ബെൽറ്റ് മണി എന്ന കഥാപാത്രം വത്സമ്മയുടെ (ശ്രിന്റ അശാബ്) പ്രണയം പിടിച്ചു പറ്റാനായി പുറകേ നടക്കുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം. സാൾട്ട് ആന്റ് പെപ്പർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി എത്തിയ ദിലീഷ് നായർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടമാർ പടാർ. പൃഥ്വിരാജ്, ബാബുരാജ്, ചെമ്പൻ വിനോദ്, ശ്രിന്റ, വിജയ് ബാബു, ശ്രീരാഗ് നമ്പ്യാർ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രജപുത്ര രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും.