‘തീവണ്ടി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

നവാഗതനായ ഫെല്ലിനി ടി. പി. സംവിധാനം ടോവിനോ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് കൈലാഷ് മേനോനാണ്. ഹരി ശങ്കര്, ശ്രേയ ഘോഷാന് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി മിനിറ്റുകള്ക്കുള്ളില് തന്നെ ഗാനം സോഷ്യല് മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
 | 

‘തീവണ്ടി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

നവാഗതനായ ഫെല്ലിനി ടി. പി. സംവിധാനം ടോവിനോ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് കൈലാഷ് മേനോനാണ്. ഹരി ശങ്കര്‍, ശ്രേയ ഘോഷാന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സെക്കന്‍ഡ് ഷോ’യ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

വീഡിയോ കാണാം.