ചുംബന സംഗമം; മോഹൻലാലിനെതിരെ കൊച്ചി മേയറുടെ തുറന്ന കത്ത്

കൊച്ചിയിൽ നടന്ന ചുംബന സംഗമത്തെ പിന്തുണച്ച നടൻ മോഹൻലാലിനെതിരെ കൊച്ചി മേയർ ടോണി ചമ്മണിയുടെ തുറന്ന കത്ത്. സദാചാര പോലീസിനെയും കപടസദാചാരവാദത്തെയും എതിർക്കുമ്പോൾ തന്നെ ചുംബനസമരം പോലുള്ള പ്രതിലോമകരമായ സമരരീതികളെ അനുകൂലിക്കാനില്ലെന്നും മോഹൻലാലിനെ പോലുള്ള ഒരാൾ ഇതിനെ അനുകൂലിച്ചത് ശരിയായില്ലെന്നും മേയർ വ്യക്തമാക്കുന്നു. 'സ്നേഹപൂർവം മോഹൻലാലിന്' എന്ന ശീർഷകത്തിലുള്ള കത്ത് മേയർ തന്റെ ഔദ്യോഗിക ബ്ലോഗിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 | 

ചുംബന സംഗമം; മോഹൻലാലിനെതിരെ കൊച്ചി മേയറുടെ തുറന്ന കത്ത്
കൊച്ചി:
കൊച്ചിയിൽ നടന്ന ചുംബന സംഗമത്തെ പിന്തുണച്ച നടൻ മോഹൻലാലിനെതിരെ കൊച്ചി മേയർ ടോണി ചമ്മണിയുടെ തുറന്ന കത്ത്. സദാചാര പോലീസിനെയും കപടസദാചാരവാദത്തെയും എതിർക്കുമ്പോൾ തന്നെ ചുംബനസമരം പോലുള്ള പ്രതിലോമകരമായ സമരരീതികളെ അനുകൂലിക്കാനില്ലെന്നും മോഹൻലാലിനെ പോലുള്ള ഒരാൾ ഇതിനെ അനുകൂലിച്ചത് ശരിയായില്ലെന്നും മേയർ വ്യക്തമാക്കുന്നു. ‘സ്‌നേഹപൂർവം മോഹൻലാലിന്’ എന്ന ശീർഷകത്തിലുള്ള കത്ത് മേയർ തന്റെ ഔദ്യോഗിക ബ്ലോഗിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മോഹൻലാലിനെ ഇതിന് പ്രേരിപ്പിച്ചവർ തുടർന്നും അവരുടെ പ്രചരണത്തിനുള്ള പ്രധാന ആയുധമായി മോഹൻലാലിന്റെ ബ്ലോഗിനെ ഉയർത്തിക്കാണിക്കും. ഒരു തലമുറയുടേയും ജീവിതം നിശ്ചയിക്കണ്ടേത് രാഷ്ട്രീയ പാർട്ടികളല്ല എന്ന മോഹൻലാലിന്റെ പരാമർശം പുതിയ തലമുറയിൽ അരാഷ്ട്രീയ വാദമുണ്ടാക്കും. ചുംബന സമരത്തിന് ആവേശം കാണിച്ച ചെറുപ്പക്കാർ ഏതൊക്കെ പൊതുപ്രശ്‌നങ്ങളിൽ ഇത്ര വീര്യത്തോടെ ഇടപെടുമെന്ന ചോദ്യം അവരോട് ഉന്നയിക്കേണ്ടതാണെന്നും മേയർ തന്റെ ബ്ലോഗിൽ കുറിക്കുന്നു. ചുംബനസമരത്തേക്കാൾ ഏറ്റവും അടിയന്തരമായ പ്രശ്‌നങ്ങൾ കേരളത്തിലുണ്ടെന്നും സമരം ചെയ്തവരെ താങ്കൾ അതായിരുന്നു ആദ്യം ഓർമ്മിപ്പിക്കേണ്ടതെന്നും മേയർ മോഹൻലാലിനോട് ആവശ്യപ്പെട്ടു.

ടോണി ചമ്മണിയുടെ ബ്ലോഗിന്റെ പൂർണ രൂപം താഴെ വായിക്കാം