വില്ലാളി വീരനിലെ രണ്ടാം ഗാനം

ദിലീപിന്റെ ഓണചിത്രം വില്ലാളിവീരനിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ദിലീപും മൈഥിലിയും ഒരുമിക്കുന്ന കണ്ണിൽ നീ എൻ സ്വപ്നം എന്ന തുടങ്ങുന്ന ഒരു ഫാസ്റ്റ് നമ്പറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പ്രമുഖ തെന്നിന്ത്യൻ സംഗീതസംവിധായകൻ എസ്.എ രാജ്കുമാറാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.
 | 

പച്ചക്കറി വ്യാപാരിയായ ദിലീപും അയാളെ ആശ്രയിച്ച് കഴിയുന്ന കുടുംബവും സുഹൃത്തുകളും അവരുടെ ജീവിതത്തിലെ രസകരങ്ങളായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗണേഷ് കുമാർ സംവിധായകൻ റാഫി, നമിത പ്രമോദ്, മൈഥിലി, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, സാജു കൊടിയൻ, ധർമ്മജൻ ബോൾഗാട്ടി, വിനയപ്രസാദ്, ലാലു അലക്‌സ്, നീന കുറുപ്പ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനറായ സൂപ്പർഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയാണ് വില്ലാളി വീരൻ നിർമ്മിക്കുന്നത്. ദിനേഷ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.