വിനയന്റെ പരാതിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ തെളിവെടുപ്പ്

അമ്മയും ഫെഫ്കയും ചേര്ന്ന് അപ്രഖ്യാപിത വിലക്കേര്പ്പെടുത്തിയെന്ന സംവിധായകന് വിനയന്റെ പരാതിയില് മോഹന്ലാലിനും മമ്മൂട്ടിക്കുമെതിരേ തെളിവെടുപ്പ്. കോംപറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയാണ് തെളിവെടുപ്പ് നടത്തുന്നത്. ഫെഫ്ക ജനറല് സെക്രട്ടറി ബി ഉണ്ണികൃഷ്ണനും അമ്മയുടെ വൈസ് പ്രസിഡന്റ് ഇടവേള ബാബുവും കമ്മീഷന് മുന്നില് ഹാജരായി. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ താരങ്ങളെയും ചോദ്യം ചെയ്യും. സിനിമാ നടന്മാരായ മധു, ജയസൂര്യ, ഗിന്നസ് പക്രു എന്നിവര് മൂന്നംഗ കമ്മീഷനു മുന്നില് ഇതിനോടകം മൊഴിനല്കി.
 | 
വിനയന്റെ പരാതിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ തെളിവെടുപ്പ്

കൊച്ചി: അമ്മയും ഫെഫ്കയും ചേര്‍ന്ന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയെന്ന സംവിധായകന്‍ വിനയന്റെ പരാതിയില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കുമെതിരേ തെളിവെടുപ്പ്. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് തെളിവെടുപ്പ് നടത്തുന്നത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും അമ്മയുടെ വൈസ് പ്രസിഡന്റ് ഇടവേള ബാബുവും കമ്മീഷന് മുന്നില്‍ ഹാജരായി. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ താരങ്ങളെയും ചോദ്യം ചെയ്യും. സിനിമാ നടന്മാരായ മധു, ജയസൂര്യ, ഗിന്നസ് പക്രു എന്നിവര്‍ മൂന്നംഗ കമ്മീഷനു മുന്നില്‍ ഇതിനോടകം മൊഴിനല്‍കി.

സിനിമാ സംഘടനകളായ അമ്മ, ഫെഫ്കയിലെ ഡറക്ടേഴ്‌സ് യൂണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യുണിയന്‍, സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ക്കതിരെയാണ് വിനയന്റെ പരാതി. കോംപറ്റീഷന്‍ നിയമത്തിലെ 19ാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് അനുസരിച്ചാണ് പരാതി.

ഒരു സംവിധായകനെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം 2008 മുതല്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്നു. വിലക്ക് വകവയ്ക്കാതെ തന്റെ ചിത്രത്തില്‍ സഹകരിച്ചതിന് ആര്‍ട് ഡയറക്ടര്‍ സാജു ജോര്‍ജിനും പ്രോഡക്ഷന്‍ എക്‌സിക്യൂട്ടിവ് രാജു ഫിലിപ്പിനും സംഘടനകള്‍ വിലക്കേര്‍പ്പെടുത്തി. 2012ല്‍ പുറത്തിറങ്ങിയ ഡ്രാക്കുളയെന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകിപ്പിക്കാന്‍ പലരും ശ്രമിച്ചതായും വിനയന്‍ കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

കടപ്പാട്: മീഡിയ വണ്‍ ടിവി