‘എനിക്കിനി മറുപടി എഴുതാന്‍ വയ്യ’; ട്രോളുകള്‍ക്കെതിരെ പ്രതികരണവുമായി മല്ലിക സുകുമാരന്‍

പ്രളയക്കെടുതിക്കിടെ ചെമ്പിലിരുന്ന് വെള്ളത്തിലൂടെ പോയ ചിത്രത്തിനെ ട്രോളിയ സമൂഹമാധ്യമങ്ങള്ക്ക് മറുപടിയുമായി സിനിമാ താരം മല്ലിക സുകുമാരന്. ഞാന് ചെമ്പില് കയറിയിരുന്നപ്പോള് ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവന് പ്രചരിപ്പിച്ചു. സത്യം പറഞ്ഞാല് ഇരിക്കപ്പൊറുതിയില്ലെന്നും മല്ലിയ പുറത്തുവിട്ട വാട്സാപ്പ് ഓഡിയോ ക്ലിപ്പിലൂടെ വ്യക്തമാക്കുന്നു.
 | 

‘എനിക്കിനി മറുപടി എഴുതാന്‍ വയ്യ’; ട്രോളുകള്‍ക്കെതിരെ പ്രതികരണവുമായി മല്ലിക സുകുമാരന്‍

കൊച്ചി: പ്രളയക്കെടുതിക്കിടെ ചെമ്പിലിരുന്ന് വെള്ളത്തിലൂടെ പോയ ചിത്രത്തിനെ ട്രോളിയ സമൂഹമാധ്യമങ്ങള്‍ക്ക് മറുപടിയുമായി സിനിമാ താരം മല്ലിക സുകുമാരന്‍. ഞാന്‍ ചെമ്പില്‍ കയറിയിരുന്നപ്പോള്‍ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. സത്യം പറഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ലെന്നും മല്ലിയ പുറത്തുവിട്ട വാട്‌സാപ്പ് ഓഡിയോ ക്ലിപ്പിലൂടെ വ്യക്തമാക്കുന്നു.

മല്ലിക സുകുമാരന്റെ വാക്കുകള്‍

അമേരിക്ക മുതല്‍ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാന്‍ വയ്യ. ഞങ്ങടെ വീട്ടില്‍ വെള്ളം കയറിയത് പ്രളയ വെള്ളമല്ല. ഞങ്ങളുടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. റോഡില്‍ നിന്ന് കുറച്ച് പൊങ്ങിയാണ് വീട്. വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാന്‍ വയ്യ. അപ്പോള്‍ നേരെ മുമ്പിലെ വീട്ടില്‍ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ചെമ്പില്‍ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കാറില്‍ കയറാന്‍ വേണ്ടി ചെമ്പില്‍ കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാന്‍ ചെമ്പില്‍ കയറിയിരുന്നപ്പോള്‍ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. സത്യം പറഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ല.

എന്നാല്‍ അതിനപ്പുറത്തൊക്കെ മക്കളേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വിഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു.

ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാന്‍ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോണ്‍ കോള്‍സും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാന്‍ വയ്യ