”പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം”? ചുള്ളിക്കാടിനോട് മമ്മൂട്ടി

സാഹിത്യകാരനും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാടും നടന് മമ്മൂട്ടിയും ലോക്കേഷനില് നടത്തിയ സംഭാഷണമാണ് ഇന്ന് സോഷ്യല് മീഡിയയിലെ പ്രധാന ചര്ച്ചാ വിഷയം. ''പണ്ടു ഞാന് നിന്റെ വീട്ടില് വന്നാല് അതു സൗഹൃദം. ഇന്നു വന്നാല് അതു മതസൗഹാര്ദ്ദം. അല്ലേടാ'' എന്നായിരുന്നു ചുള്ളിക്കാടിനോട് മമ്മൂട്ടി ചോദിച്ചത്. ഇന്നത്തെ സാമൂഹിക അവസ്ഥയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചോദ്യമാണ് ഇതെന്ന് സോഷ്യല് മീഡിയ പ്രതികരിക്കുന്നു.
 | 
”പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം”? ചുള്ളിക്കാടിനോട് മമ്മൂട്ടി

കൊച്ചി: സാഹിത്യകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും നടന്‍ മമ്മൂട്ടിയും ലോക്കേഷനില്‍ നടത്തിയ സംഭാഷണമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ”പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ” എന്നായിരുന്നു ചുള്ളിക്കാടിനോട് മമ്മൂട്ടി ചോദിച്ചത്. ഇന്നത്തെ സാമൂഹിക അവസ്ഥയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചോദ്യമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാട് വാട്‌സ് ആപ്പ് വഴി അയച്ച സന്ദേശം അദ്ദേഹത്തിന്റെ സുഹൃത്ത് ഹരിലാല്‍ രാജഗോപാല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് കായല്‍ക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകന്‍. ഉച്ചക്ക് ഷൂട്ടിങിന്റെ ഇടവേളയില്‍ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടക്ക് നിശബ്ദനായി. ചിന്താമഗ്‌നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമര്‍ത്തി എന്നോടു ചോദിച്ചു:

”സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്. അല്ലേടാ ”
”അതെ.” ഞാന്‍ ഭാരപ്പെട്ട് പറഞ്ഞു. ഞങ്ങളപ്പോള്‍ മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മൂക്ക കായല്‍പ്പരപ്പിലേക്കു നോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനു കീഴില്‍ കത്തിക്കാളുന്ന ഉച്ചവെയിലില്‍ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്. എന്നെ നോക്കി വിഷാദം നിറഞ്ഞ ഒരു ചിരിയോടെ മമ്മൂക്ക ചോദിച്ചു:

”പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ”?

– ബാലചന്ദ്രന്‍ ചുള്ളിക്കാട്

ബാലേട്ടൻ രാവിലെ അയച്ചത്…വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകൻ….

Posted by Harilal Rajagopal on Saturday, January 5, 2019