ഇതാണ് എന്റെ സിനിമയിലെ ഇത്തിക്കര പക്കി; കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ കിടിലന്‍ ലുക്ക്

റോഷന് ആന്ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ മോഹന്ലാലിന്റെ കിടിലന് ലുക്ക് പുറത്ത് വിട്ട് സംവിധായകന്. ചിത്രത്തില് ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹന്ലാല് എത്തുന്നത്. കുറ്റിത്തലമുടിയും പരുക്കന് രൂപവുമായി വേറിട്ട ലുക്കിലാണ് ചിത്രത്തില് മോഹന്ലാലിന്റെ വേഷം.
 | 
ഇതാണ് എന്റെ സിനിമയിലെ ഇത്തിക്കര പക്കി; കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ കിടിലന്‍ ലുക്ക്

റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ കിടിലന്‍ ലുക്ക് പുറത്ത് വിട്ട് സംവിധായകന്‍. ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കുറ്റിത്തലമുടിയും പരുക്കന്‍ രൂപവുമായി വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷം.

കഴിഞ്ഞ ദിവസമായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ മോഹന്‍ലാല്‍ എത്തിയത്. ചിത്രത്തിലെ ഇത്തിക്കര പക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ വേഷം കൈകാര്യം ചെയ്യുന്നത് നിവിന്‍ പോളിയാണ്.

നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായാണ് ഒരുമിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ 20 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗസ്റ്റ് റോളിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.