സ്റ്റേജ് ഷോയില്‍ കാലുതെറ്റി വീണിട്ടും നൃത്തം തുടര്‍ന്ന് മോഹന്‍ലാല്‍; വീഡിയോ

തിരുവനന്തപുരം: അമ്മ മഴവില്ല് പരിപാടിയില് നൃത്തം ചെയ്യുന്നതിനിടെ സൂപ്പര് സ്റ്റാര് മോഹന്ലാല് കാലുതെറ്റി വീണു. കൂടെ നൃത്തം ചെയ്ത നടി പുറകോട്ട് തള്ളിയപ്പോള് കാലു വഴുതി താരം നിലത്ത് വീഴുകയായിരുന്നു. എന്നാല് വീഴ്ച്ച കാര്യമാക്കാതെ ഉടന് ചാടി എഴുന്നേറ്റ നടന് ഡാന്സ് തുടര്ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലായിട്ടുണ്ട്. മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങള് അണിനിരന്ന പരിപാടിയായിരുന്നു അമ്മ മഴവില്ല്. നേരത്തെ മോഹന്ലാല് ഉള്പ്പെടെയുള്ളവരുടെ ഡാന്സ് പരിശീലനം വാര്ത്തയായിരുന്നു. സ്റ്റേജില് വെള്ളമുണ്ടായിരുന്നതാണ് താരത്തെ വീഴ്ത്തിയതെന്നാണ് റിപ്പോര്ട്ട്.
 | 

സ്റ്റേജ് ഷോയില്‍ കാലുതെറ്റി വീണിട്ടും നൃത്തം തുടര്‍ന്ന് മോഹന്‍ലാല്‍; വീഡിയോ

തിരുവനന്തപുരം: അമ്മ മഴവില്ല് പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കാലുതെറ്റി വീണു. കൂടെ നൃത്തം ചെയ്ത നടി പുറകോട്ട് തള്ളിയപ്പോള്‍ കാലു വഴുതി താരം നിലത്ത് വീഴുകയായിരുന്നു. എന്നാല്‍ വീഴ്ച്ച കാര്യമാക്കാതെ ഉടന്‍ ചാടി എഴുന്നേറ്റ നടന്‍ ഡാന്‍സ് തുടര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങള്‍ അണിനിരന്ന പരിപാടിയായിരുന്നു അമ്മ മഴവില്ല്. നേരത്തെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ ഡാന്‍സ് പരിശീലനം വാര്‍ത്തയായിരുന്നു. സ്റ്റേജില്‍ വെള്ളമുണ്ടായിരുന്നതാണ് താരത്തെ വീഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലാല്‍ വീണതിന് ശേഷം കൂടെ നൃത്തം ചെയ്തവര്‍ ഒന്ന് പതറിയെങ്കിലും താരം പെട്ടന്ന് എഴുന്നേറ്റ് വന്നതോടെ പരിപാടി തുടര്‍ന്നു.

അതേസമയം മോഹന്‍ലാലിന്റെ ഡെഡിക്കേഷന്‍ ലെവലാണ് സംഭവത്തോടെ മനസിലാകുന്നതെന്ന് ആരാധകര്‍ പ്രതികരിച്ചു. ‘വീഴ്ചകള്‍ സാധാരണം… പക്ഷേ അതില്‍ പതറാതെ പിന്തിരിഞ്ഞോടാതെ മുന്നോട്ടു കുതിക്കുന്നവനാണ് യഥാര്‍ത്ഥ ഹീറോ…സിനിമയില്‍ തുടര്‍ച്ചയായി പലതവണ പരാജയങ്ങളുടെ കയ്പുനീര്‍ കുടിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ആ മേഖലയുടെ അനിവാര്യതയാണെന്നു വിശ്വസിച്ചു വീണ്ടും ഹിറ്റുകള്‍ സമ്മാനിച്ച് ഞങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്….പക്ഷേ ഇന്നലെ… ജീവിതത്തിലും താങ്കള്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് തെളിയിച്ചു… ഈ അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല…. നന്ദി ലാലേട്ടാ … ഈ പുത്തന്‍ പാഠങ്ങള്‍ക്ക്….’ എന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്.

വീഡിയോ കാണാം