നിഷ സാരംഗ് നീലുവായി തുടരും; ഫ്‌ളവേഴ്‌സ് ചാനല്‍ മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

സംവിധായകന്റെ മോശം പെരുമാറ്റം മൂലം സീരിയല് ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച നടി നിഷ സാരംഗ് ഉപ്പും മുളകിലും തുടരും. ഫ്ളവേഴ്സ് ടിവി ഫെയിസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ചാനല് മാനേജുമെന്റ് നിഷ സാരംഗുമായി നടത്തിയ ചര്ച്ചയിലാണ് ഇവര് തുടരാന് തീരുമാനിച്ചത്. വരും ദിവസങ്ങളിലും കൊച്ചിയില് പരമ്പരയുടെ ചിത്രീകരണം തുടരുമെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.
 | 

നിഷ സാരംഗ് നീലുവായി തുടരും; ഫ്‌ളവേഴ്‌സ് ചാനല്‍ മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

കൊച്ചി: സംവിധായകന്റെ മോശം പെരുമാറ്റം മൂലം സീരിയല്‍ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച നടി നിഷ സാരംഗ് ഉപ്പും മുളകിലും തുടരും. ഫ്‌ളവേഴ്‌സ് ടിവി ഫെയിസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ചാനല്‍ മാനേജുമെന്റ് നിഷ സാരംഗുമായി നടത്തിയ ചര്‍ച്ചയിലാണ് ഇവര്‍ തുടരാന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളിലും കൊച്ചിയില്‍ പരമ്പരയുടെ ചിത്രീകരണം തുടരുമെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.

പരമ്പരയില്‍ നിന്ന് നിഷയെ മാറ്റിയെന്ന വാര്‍ത്ത സത്യമല്ലെന്നും അറുനൂറ്റിയമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷ തന്നെ തുടര്‍ന്നും അവതരിപ്പിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് നിഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇനി ഈ സീരിയലില്‍ അഭിനയിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് നിഷ ഉന്നയിച്ചത്. ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അപ്പോഴൊക്കെ താന്‍ വിലക്കി. അഭിനയിക്കുന്നതിനിടെ പോലും മോശം പെരുമാറ്റം സംവിധായകന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ച ശേഷവും മോശം പെരുമാറ്റം തുടരുകയാണെന്ന് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

സെറ്റില്‍ മദ്യപിച്ചാണ് സംവിധായകന്‍ എത്താറുള്ളത്. ആര്‍ട്ടിസ്റ്റുകളെ ഇയാള്‍ അസഭ്യം പറയുന്നത് പതിവാണെന്നും നിഷ ആരോപിക്കുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. അമേരിക്കയില്‍ പോകുന്നതിന് അവധി നേരത്തേ പറഞ്ഞിരുന്നെങ്കിലും ഇതാണ് സീരിയലില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ കാരണമെന്ന് കരുതുന്നുവെന്നും നിഷ പറഞ്ഞിരുന്നു. നിഷയ്ക്ക് പിന്തുണയുമായി ഡബ്ല്യുസിസി, എഎംഎംഎ തുടങ്ങിയ സംഘടനകളും രംഗത്തെത്തിയിരുന്നു.