മേരിക്കുട്ടിയായി അതിശയിപ്പിച്ച് ജയസൂര്യ; ചിത്രത്തിലെ വീഡിയോ ഗാനം കാണാം

ജയസൂര്യ ട്രാന്സ് സെക്ഷ്വലായി വേഷമിടുന്ന ഞാന് മേരിക്കുട്ടിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്മ്മയുടെ വരികള്ക്ക് ഈണം പകര്ന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം. ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഞാന് മേരിക്കുട്ടി.
 | 

മേരിക്കുട്ടിയായി അതിശയിപ്പിച്ച് ജയസൂര്യ; ചിത്രത്തിലെ വീഡിയോ ഗാനം കാണാം

കൊച്ചി: ജയസൂര്യ ട്രാന്‍സ് സെക്ഷ്വലായി വേഷമിടുന്ന ഞാന്‍ മേരിക്കുട്ടിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം പെരുന്നാളിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് കരുതുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍.

വീഡിയോ ഗാനം കാണാം.