ഡബ്യു.സി.സി പത്ര സമ്മേളനത്തില്‍ ‘മിടൂ’ വെളിപ്പെടുത്തലുണ്ടാകുമെന്ന് സൂചന നല്‍കി എന്‍.എസ് മാധവന്‍

മലയാളത്തിലെ സ്ത്രീ അഭിനേതാക്കളുടെ സംഘടനയായ വുമണ് ഇന് സിനിമ കളക്ടീവ് നടത്തുന്ന പത്ര സമ്മേളനത്തില് 'മിടൂ' വെളിപ്പെടുത്തലുണ്ടാകുമെന്ന് സൂചന നല്കി സാഹിത്യകാരന് എന്.എസ് മാധവന്. അദ്ദേഹത്തിന്റെ ട്വിറ്റര് ഹാന്ഡിലലില് എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഡബ്യു.സി.സി ഇന്ന് വൈകീട്ടാണ് വാര്ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
 | 

ഡബ്യു.സി.സി പത്ര സമ്മേളനത്തില്‍ ‘മിടൂ’ വെളിപ്പെടുത്തലുണ്ടാകുമെന്ന് സൂചന നല്‍കി എന്‍.എസ് മാധവന്‍

കൊച്ചി: മലയാളത്തിലെ സ്ത്രീ അഭിനേതാക്കളുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് നടത്തുന്ന പത്ര സമ്മേളനത്തില്‍ ‘മിടൂ’ വെളിപ്പെടുത്തലുണ്ടാകുമെന്ന് സൂചന നല്‍കി സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലലില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഡബ്യു.സി.സി ഇന്ന് വൈകീട്ടാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരായ സുഹൃത്തുക്കളെ എറണാകുളം പ്രസ് ക്ലബില്‍ വൈകീട്ട് 4 മണിക്ക് നടക്കുന്ന ഡബ്ല്യുസിസ് പ്രസ് മീറ്റ് കഴിവതും ഒഴിവാക്കരുത്. ഒരു ചെറിയ പക്ഷി പറയുന്നു, വരുന്നത് വലിയ സംഭവമായിരിക്കും എന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്യുന്നു. ‘മിടൂ’ ഹാഷ് ടാഗോടു കൂടിയാണ് വാര്‍ത്താ സമ്മേളനം. രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരായിരിക്കും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുക.

ഇന്ത്യന്‍ സിനിമയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ‘മിടൂ’ ക്യാംപെയിന്‍. നേരത്തെ നടനും ജനപ്രതിനിധിയുമായ മുകേഷിനെതിരെയും മിടു ആരോപണം ഉയര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനല്‍ ഷോയ്ക്കിടെ മുകേഷ് നിരവധി തവണ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നായിരുന്നു യുവതി  ആരോപണം ഉന്നയിച്ചത്.

ഡബ്യു.സി.സി പത്ര സമ്മേളനത്തില്‍ ‘മിടൂ’ വെളിപ്പെടുത്തലുണ്ടാകുമെന്ന് സൂചന നല്‍കി എന്‍.എസ് മാധവന്‍