Thursday , 17 October 2019
News Updates

ലിനി രക്തസാക്ഷി ആയില്ലെങ്കില്‍ ഞങ്ങള്‍ സ്‌ക്രീനിലെത്തുമായിരുന്നോ; വൈറസിനെക്കുറിച്ച് നഴ്‌സിന്റെ ശ്രദ്ധേയമായ കുറിപ്പ്

കൊച്ചി: നിപ്പ ബാധ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിനെതിരെ വിമര്‍ശനവുമായി നഴ്‌സ്. കോഴിക്കോട് ഇഖ്‌റാ ആശുപത്രിയിലെ നഴ്‌സ് മെഹ്ദിയ ഫെയിസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സിനിമയിലെ നഴ്‌സുമാരുടെ പങ്കാളിത്തം ഉള്‍പ്പെടെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്.

നിപ്പ അതിജീവനം കോഴിക്കോട് മെഡിക്കല്‍ കോളജും കേരളാ ഗവണ്മെന്റും മാത്രം നടത്തിയതോ നേരിട്ടതോ അല്ല. അതില്‍ ഒരുപാട് സ്വകാര്യ ആശുപത്രികളും ജില്ലയിലെ തന്നെ നിരവധി സാധാരണക്കാരും ഉള്‍പ്പെടുന്നുണ്ടെന്ന് മെഹ്ദിയ ഓര്‍മ്മപ്പെടുത്തുന്നു. അത്തരത്തില്‍ ഒരു സമീപനം സിനിമ സ്വീകരിച്ചിട്ടില്ലെന്നും മെഹ്ദിയ വിമര്‍ശിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

” VIRUS ”
മൂവി കണ്ടു…

നിപ്പ കാലഘട്ടത്തിൽ മരണപ്പെട്ട ലിനി സിസ്റ്റർ, ആൽബിൻ എന്നീ 2 ആളുകളെ തുടക്കത്തിൽ നോക്കിയ ആളെന്ന നിലയിലും, ഒരു nurse ആയതുകൊണ്ടും,എല്ലാത്തിലുമുപരി, നിപ്പ incubation പീരിയഡിൽ ഉൾപ്പെട്ട്, ഇന്നോ നാളെയോ മരണം ഉറപ്പെന്നു ഭയന്നു ഓരോ ദിവസവും ഉള്ളിൽ മരണപ്പെട്ടു ജീവിച്ചത് കൊണ്ടും.. വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു ഞങ്ങളുടെ ആ അതിജീവനം സ്ക്രീനിൽ കാണാൻ..!
ഫസ്റ് of all..മൂവി gets 4/5 for its making, the casting,…

പിന്നെ കോഴിക്കോടോ മലപ്പുറത്തോ നിപ്പ കാലഘട്ടത്തിൽ ജോലി ചെയ്ത ഒരു മെഡിക്കൽ പ്രൊഫഷണൽ ആളെ സംബന്ധിച്ചു, ആശ്ചര്യവാഹമായ ഒന്നുമില്ല കാണാൻ..

പ്രധാന കാര്യം ഇതൊന്നുമല്ല… സംവിധായകനോടും, സ്ക്രിപ്റ്റ് എഴുത്തുകരനോടും ഒരു ഓർമ്മപ്പെടുത്തൽ…, നിപ്പ അതിജീവനം കോഴിക്കോട് മെഡിക്കൽ കോളജും കേരളാ ഗവണ്മെന്റും മാത്രം നടത്തിയതോ നേരിട്ടതോ അല്ല.. എത്രയോ പ്രൈവറ്റ് ആശുപത്രികൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട്?? ഒരു patient വരുമ്പോ ബിപി, pulse, പനിയൊക്കെ നോക്കുന്നിടം തൊട്ട്, canula ഇടുന്നതും, ഡ്രിപ് അഴിക്കുന്നതും, മരുന്നു കൊടുക്കുന്നതും, രാത്രി ഉറങ്ങാതെ കാവലിരിക്കുന്നതും, patient കൊള്ളാപ്‌സ് അയാൽ ambu, CPR, തുടങ്ങിയ 80% കാര്യങ്ങൾ ചെയ്യുന്നത് NURSEs ആണ്.. മെഡിക്കൽ കോളേജിൽ ഒരു പക്ഷെ പിജി സ്റ്റുഡന്റ്‌സ് ആയിരിക്കാം ഇതൊക്കെ ചെയ്യുന്നത്, പക്ഷെ, മെഡിക്കൽ കോളജ് മാത്രമല്ല കോഴികോടിന്റെ ആരോഗ്യ സംരക്ഷണം നടത്തുന്നത്.

ചെറിയ തുമ്മൽ പനിക്ക് പോലും പരിഭ്രാന്തരായ ജനങ്ങൾ ഇരച്ചു വന്ന് ജോലിയുടെ സ്വാഭാവിക അന്തരീക്ഷത്തെ കാലുഷിതമാക്കിയതും, ആവശ്യത്തിനു വേണ്ട PPEs കിട്ടാതെ ബുദ്ധിമുട്ടിയതും, നിപ്പ ലക്ഷണങ്ങൾ ഉള്ള രോഗിയെ ചികിൽസിച്ച nurse മാരെ സഹപ്രവർത്തകർ പോലും ഭയത്തോടെ നോക്കിയതും.. വണ്ടിക്കൂലി കൈ കൊണ്ട് വാങ്ങാത്ത കണ്ടക്റ്റർ മാരെ സഹിച്ചതും, N95 മാസ്‌ക് അഴിച്ചൊന്നു ശ്വാസം വിടാൻ പോലും ഭയന്നതും, ക്യാന്റീനിലോ, പോകുന്ന വഴിക്കോ, ഹോസ്റ്റലിലോ അങ്ങനെ നമ്മെ ചുറ്റിപ്പറ്റി ആരെങ്കിലും ഒന്നു തുമ്മിയാൽ വരെ നെഞ്ചിടിപ്പ് കൂടിയ ഒരവസ്‌ഥ..!!!!! അതു അനുഭവിച്ചത് 80% nurse മാരാണ്..

ലിനി സിസ്റ്റർ രക്തസാക്ഷി ആയില്ലായിരുന്നുവെങ്കിൽ ഞങ്ങളെ ഒന്നു സ്ക്രീനിൽ പോലും കാണിക്കുമോ എന്ന സംശയം ഇപ്പോഴും ബാക്കി. 2.30 മണിക്കുറുള്ള ഒരു സിനിമയില് ഇതിലധികം കാണിച്ചു ബോറടിപ്പിക്കാൻ പറ്റില്ലായിരിക്കാം, എങ്കിലും..!

കോഴിക്കോടോ മലപ്പുറത്തോ നിപ്പ സമയത്തു ജോലി എടുത്ത മെഡിക്കൽ പ്രൊഫഷണൽസ് നു ആശ്ചര്യവഹമായി കാണാൻ ഒന്നും തന്നെയില്ല, ഗവണ്മെന്റിന്റെ നയങ്ങൾ, അന്നു madom, ഇവരെയൊക്കെ മനസിലായതിൽ സന്തോഷം.

കാര്യം ഇതൊക്കെ ആണെങ്കിലും, സൗബിൻ, പാർവതി, രേവതി.. ഇവർ ആ കഥാപാത്രങ്ങൾ അല്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാകും വിധം natural അഭിനയം കാഴ്ചവെച്ചു.. ABOVE ALL.. ഒന്നിലധികം SIM cardulla മുസ്ലിം യുവാവിനെ ഇന്നത്തെ സമൂഹം കാണുന്ന കണ്ണും, bio war ന്റെ സാധ്യതാ പഠനവുമൊക്കെ നന്നായി.. മാലാഖമാരെ മറന്നു എന്നതൊഴിച്ചാൽ, വൈറസ് is a must watch for nonmedical people, nd മെഡിക്കൽ people other than calicut, nd malappuram…!

DONT MISS