മോഹന്‍ലാലിന്റെ പാനലിനെതിരെ മത്സരിക്കാന്‍ താരസംഘടന അനുവദിച്ചില്ല; ഗുരുതര ആരോപണവുമായി പാര്‍വതി

മോഹന്ലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിക്കുന്നതില് നിന്ന് താരസംഘടന നടി പാര്വതിയെ പിന്തിരിപ്പിച്ചതായി വിമണ് ഇന് സിനിമാ കളക്ടീവ്. പാര്വതിക്ക് മോഹന്ലാലിന്റെ പാനലിനെതിരെ മത്സരിക്കാന് താല്പ്പര്യമുണ്ടായിരുന്നു. എന്നാല് സംഘടന സമ്മര്ദ്ദം ചെലുത്തി സ്ഥാനാര്ത്ഥിയാവുന്നതില് നിന്നും പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് ഡബ്ല്യുസിസി ആരോപിക്കുന്നു.
 | 

മോഹന്‍ലാലിന്റെ പാനലിനെതിരെ മത്സരിക്കാന്‍ താരസംഘടന അനുവദിച്ചില്ല; ഗുരുതര ആരോപണവുമായി പാര്‍വതി

കൊച്ചി: മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിക്കുന്നതില്‍ നിന്ന് താരസംഘടന നടി പാര്‍വതിയെ പിന്തിരിപ്പിച്ചതായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. പാര്‍വതിക്ക് മോഹന്‍ലാലിന്റെ പാനലിനെതിരെ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ സംഘടന സമ്മര്‍ദ്ദം ചെലുത്തി സ്ഥാനാര്‍ത്ഥിയാവുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് ഡബ്ല്യുസിസി ആരോപിക്കുന്നു.

നടി ആക്രമണക്കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയിലേക്ക് തിരികെയെടുത്ത നടപടിയുടെ പശ്ചാത്തലത്തില്‍ സംഘടനക്കെതിരെ ശക്തമായ പ്രതിഷേധം നടത്താന്‍ ഡബ്ല്യുസിസി തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണവും പുറത്തു വന്നിരിക്കുന്നത്. വിദേശത്തായതിനാല്‍ മത്സരിക്കാനാകില്ലെന്നാണ് നോമിനേഷന്‍ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ച മറുപടി. പലരുടെയും നോമിനികളാണ് ഇത്തവണ ജയിച്ചെത്തിയത്. അവരുടെ ധാര്‍മികതയില്‍ സംശയമുണ്ടെന്നും ഡബ്ല്യുസിസി പറയുന്നു.

നേരത്തെ എ.എം.എം.എയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ഒരുപണിയുമില്ലാത്ത രാഷ്ട്രീയക്കാരാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. സംഘടനയില്‍ നിന്ന് രാജിവെച്ച നടികള്‍ എ.എം.എം.എയെ ശത്രുക്കളായി മുന്‍പ് പ്രഖ്യാപിച്ചിരുന്നതായും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞു. റിമ കല്ലിങ്കല്‍, ഭാവന, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്.