രജനികാന്തിന്റെ കാല കര്‍ണാടകത്തില്‍ നിരോധിക്കരുതെന്ന് നടന്‍ പ്രകാശ് രാജ്

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല കര്ണാടകത്തില് നിരോധിക്കുന്നതിനെതിരെ നടന് പ്രകാശ് രാജ് രംഗത്ത്. കാലയിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന രജനികാന്ത് കാവേരി വിഷയത്തില് നടത്തിയ പ്രസ്താവനയെ തുടര്ന്നാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കന്നട സിനിമാ പ്രവര്ത്തകര് രംഗത്ത് വന്നത്.
 | 

രജനികാന്തിന്റെ കാല കര്‍ണാടകത്തില്‍ നിരോധിക്കരുതെന്ന് നടന്‍ പ്രകാശ് രാജ്

ബംഗളൂരു: പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല കര്‍ണാടകത്തില്‍ നിരോധിക്കുന്നതിനെതിരെ നടന്‍ പ്രകാശ് രാജ് രംഗത്ത്. കാലയിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന രജനികാന്ത് കാവേരി വിഷയത്തില്‍ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കന്നട സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്.

കാവേരി വിഷയത്തില്‍ രജനിയുടെ പ്രസ്താവന തന്നെയും വേദനിപ്പിച്ചിരുന്നു. എന്നാല്‍ അത് കാരണമാക്കി ‘കാല’ നിരോധിക്കുന്നത് ശരിയല്ലെന്നും സാധാരണ കന്നഡക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു. നേരത്തെ തമിഴ് സിനിമാ പ്രവര്‍ത്തകരുടെ സംഘടന നേതാവ് വിശാലും പ്രകാശ് രാജും ചേര്‍ന്ന് കന്നട ഫിംലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നിരോധനം പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായില്ല.

കാവേരി നദിയിലെ ജലം പങ്കു വെക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തമിഴ്‌നാടിനേയും കര്‍ണാടകയേയും ബാധിക്കുന്ന വിഷയമാണ്. എന്നാല്‍ പ്രശ്‌നപരിഹാരം കാണേണ്ടത് പ്രായോഗികമായാണ്, വൈകാരികമായല്ല. മനുഷ്യനും നദിയും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്. അതുകൊണ്ടാണ് കാവേരിയെക്കുറിച്ച് പറയുമ്പോള്‍ കന്നടികര്‍ വൈകാരികമാവുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.